”നിരപരാധികളാണ് എന്ന്  തെളിയിക്കപ്പെടുന്നതുവരെ പുണ്യവാളന്മാര്‍ കുറ്റവാളികളായി വിലയിരുത്തപ്പെടേണ്ടവരാണ്” എന്നു പറയുമ്പോള്‍ ജോര്‍ജ് ഓര്‍വല്‍ പലതും അര്‍ഥമാക്കിയിരിക്കും. ഒരാള്‍ദൈവത്തിനും ദൈവികമായ ഗുണഗണങ്ങളോടെ ഒരിക്കലും ജീവിക്കാനാവില്ലല്ലോ. ഒരുപക്ഷേ വിവേകമാവുക, നിലംപറ്റിയ ഈ ഗുരുജിമാരുടെ ധാര്‍ഷ്ട്യപൂര്‍വമായ  അതിമോഹത്തിന്റെ പ്രതിഫലനമാണ് അതെന്ന് കരുതി നീങ്ങുന്നതാണ്.


amma-leg[share]

line

എസ്സേയ്‌സ്‌ / മീരാ നന്ദ

line

ഒരുതലത്തില്‍, ആശാറാം ബാപ്പുവിന്റെ അറസ്റ്റ് വിരസമായ ഒരു പഴങ്കഥയുടെ ആവര്‍ത്തനമാണ്. മറ്റൊരു മനുഷ്യദൈവം സര്‍വൈശ്വര്യങ്ങളില്‍നിന്നും നേരെ നിലംപൊത്തിയിരിക്കുന്നു. അപ്പോള്‍ സൂര്യനുകീഴില്‍ പുതുതായെന്തുണ്ട്? നമ്മുടെ സന്യാസിവര്യന്മാരുടെ കളിമണ്‍കാലുകള്‍ പുറത്തായിക്കൊണ്ടിരിക്കുന്നത് ഒരു പതിവുസംഭവമല്ലേ?

”നിരപരാധികളാണ് എന്ന്  തെളിയിക്കപ്പെടുന്നതുവരെ പുണ്യവാളന്മാര്‍ കുറ്റവാളികളായി വിലയിരുത്തപ്പെടേണ്ടവരാണ്” എന്നു പറയുമ്പോള്‍ ജോര്‍ജ് ഓര്‍വല്‍ പലതും അര്‍ഥമാക്കിയിരിക്കും. ഒരാള്‍ദൈവത്തിനും ദൈവികമായ ഗുണഗണങ്ങളോടെ ഒരിക്കലും ജീവിക്കാനാവില്ലല്ലോ. ഒരുപക്ഷേ വിവേകമാവുക, നിലംപറ്റിയ ഈ ഗുരുജിമാരുടെ ധാര്‍ഷ്ട്യപൂര്‍വമായ  അതിമോഹത്തിന്റെ പ്രതിഫലനമാണ് അതെന്ന് കരുതി നീങ്ങുന്നതാണ്.narendra-dhabolkkar

എങ്കിലും ഒരാള്‍ അതേപ്പറ്റി ചിന്തിക്കാനായി അല്‍പനേരം ചെലവഴിക്കുകയാണെങ്കില്‍, ആശാറാമിന്റെ അറസ്റ്റ് മറ്റൊരാള്‍ ദൈവത്തിന്റെ വ്യക്തിപരമായ പരാജയത്തിന്റെ മാത്രം കഥയല്ലെന്ന് കാണാനാവും. മറിച്ച്, ഈ സംഭവം വിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള നേര്‍ത്ത വരയെ നാടകീയമായി വരച്ചുകാട്ടുകയാണ്. സമകാലീന ഇന്ത്യയില്‍ വിശ്വാസവും രാഷ്ട്രീയവും  പണവും തമ്മിലുള്ള സമ്പൂര്‍ണ സംയോജനത്തെ ഇത് തുറന്നുകാട്ടുന്നു.

16 വയസ്സുള്ള ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു എന്ന ആശാറാം ബാപ്പുവിനെതിരെയുള്ള ആരോപണം, നരേന്ദ്ര ധാബോല്‍ക്കര്‍ അന്ധവിശ്വാസങ്ങള്‍ക്കും അതിന്റെ ആചാരപരമായ പ്രയോഗങ്ങള്‍ക്കുമെതിരെ നടത്തിക്കൊണ്ടിരുന്ന പോരാട്ടം എത്രമാത്രം പ്രസക്തമാണ് എന്നതിനുള്ള തെളിവാണ്; ഇനിയും അതിന് കൂടുതല്‍ തെളിവുകള്‍ വേണമെങ്കില്‍!

ആ ചെറിയ പെണ്‍കുട്ടിയെ സ്വാമിക്ക് സമീപത്തെത്തിച്ചത് ഭൂതബാധയില്‍ നിന്ന് ഒഴിവാക്കാനാണ് – എല്ലാത്തരം ബാധകളില്‍ നിന്നും! അരിച്ചരിച്ചെത്തുന്ന വെളിപ്പെടുത്തലുകളില്‍നിന്ന് മനസ്സിലാവുന്നത്. ആശാറാമിന്റെ സഹായികള്‍, അച്ഛനെയും മകളെയും ധരിപ്പിച്ചത് അവള്‍ക്ക് എന്തോ തരത്തിലുള്ള ഭൂതബാധയുണ്ടെന്നും അതിനെ തുരത്താനുള്ള സിദ്ധി ഗുരുവിനുണ്ടെന്നുമാണ്!

ഇത്തരത്തിലുള്ള അശ്രാദ്ധ അഥവാ അന്ധവിശ്വാസം നമ്മുടെ എല്ലാ ആള്‍ദൈവങ്ങളും പതിവായി പ്രോത്സാഹിപ്പിക്കുന്നതും ചൂഷണം ചെയ്യുന്നതുമാണ്. അതിനെതിരായാണ് ധാബോല്‍ക്കറും അദ്ദേഹത്തിന്റെ മഹാരാഷ്ട്രാ അന്ധശ്രാദ്ധ നിര്‍മൂലന്‍ സമിതിയും പോരാടിക്കൊണ്ടിരുന്നത്  – ആ പോരാട്ടത്തിനുള്ള വിലയായി അദ്ദേഹത്തിന് നല്‍കേണ്ടിവന്നത് സ്വന്തം ജീവനായിരുന്നുവെങ്കിലും!

ഇന്ത്യയില്‍ എല്ലായിടത്തും എല്ലായ്‌പ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്ന ഒന്നാണ് ഭരണകൂട-ദേവാലയ- കോര്‍പറേറ്റ് കോംപ്ലക്‌സ് എന്ന കാര്യത്തിനുള്ള ഒരു തെളിവ് കൂടിയാണ് – ഇനിയും തെളിവുകള്‍ വേണ്ടതുണ്ടെങ്കില്‍ – ആശാറാമിന്റെ കേസ്.

മിക്കപ്പോഴും, അത് നേരിട്ടുള്ള കാഴ്ചയില്‍ നിന്നുമറഞ്ഞാണ് നില്‍പ്പ് എന്നുമാത്രം. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും നമ്മുടെ പൗരസമൂഹത്തിന്റെ നെടുംതൂണുകളും – വിഖ്യാത ശാസ്ത്രജ്ഞര്‍, വ്യവസായ പ്രമുഖര്‍ തുടങ്ങി ബോളിവുഡ്  സൂപ്പര്‍താരങ്ങള്‍ വരെ – ദൈവങ്ങളുടെയും ആള്‍ദൈവങ്ങളുടെയും മുമ്പില്‍ ദണ്ഡനമസ്‌കാരം ചെയ്യുന്നത് ഒരു പതിവുകാഴ്ചയാണല്ലോ.

അതുകൊണ്ട് എത്ര അനായാസമാണ് വിശ്വാസവും രാഷ്ട്രീയവും പണവും തമ്മില്‍ ലയിക്കുന്നത് എന്ന കാര്യം, നമുക്ക് തിരിച്ചറിയാനാവാതായിരിക്കുന്നു. ആള്‍ദൈവങ്ങള്‍ ആശാറാമിന്റെ കാര്യത്തിലുണ്ടായപോലെ വൃത്തികെട്ട രീതിയില്‍ പെരുമാറുകയോ അതല്ലെങ്കില്‍ അധികാരവൃത്തങ്ങളുടെ അപ്രീതിക്ക് പാത്രമാവുകയോ  (അതാണല്ലോ കഴിഞ്ഞ വര്‍ഷം ബാബാറാം ദേവിന്റെ അഴിമതി വിരുദ്ധ റാലിക്കുശേഷം സംഭവിച്ചത്) ചെയ്യുമ്പോള്‍ മാത്രമാണ്, ആ മൂടുപടം എടുത്തുമാറ്റപ്പെടുക.

ഇത്തരം സന്ദര്‍ഭങ്ങളില്‍ മാത്രമാണ് ഇക്കാലമത്രയും നമ്മുടെ മൂക്കിനു താഴെ എന്താണ് സംഭവിച്ചുകൊണ്ടിരുന്നത് എന്ന കാര്യം – എന്നുവച്ചാല്‍, ഭരണകൂട – ആരാധനാലയ – കോര്‍പറേറ്റ് കോംപ്ലക്‌സ് നിലനില്‍ക്കുന്നുണ്ട് എന്ന കാര്യം നാം തിരിച്ചറിയുന്നുള്ളൂ. ഇപ്പോള്‍ നരേന്ദ്രമോഡിയും മറ്റു രാഷ്ട്രീയ നേതാക്കളും നിലംപറ്റിയ ആള്‍ദൈവത്തോട് അകലം പാലിക്കാന്‍ തന്ത്രപരമായ കാരണങ്ങളാല്‍ നിര്‍ബന്ധിതരാവുന്നുണ്ടാവാം. പക്ഷേ ഗുജറാത്തിലെ ബിജെപി ഗവണ്‍മെന്റായാലും മുന്‍ കോണ്‍ഗ്രസ്സ് ഗവണ്‍മെന്റായാലും ആശാറാമിനെ രാജഗുരുവിനെപ്പോലെയാണ് പരിഗണിച്ചിരുന്നത് എന്നത് ഒരു രഹസ്യമല്ല.

രേഖകള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ കാണാനാവും, ആശാറാമിന് വന്‍ലാഭം ഉണ്ടാക്കിക്കൊടുക്കുന്ന ആശ്രമങ്ങള്‍, ഗുരുകുലങ്ങള്‍, സ്‌കൂളുകളടക്കമുള്ള ആ മുഴുവന്‍ സാമ്രാജ്യവും പടുത്തുയര്‍ത്തിയത് സര്‍ക്കാര്‍ ഗ്രാന്റായി അനുവദിച്ച വിശാലഭൂപ്രദേശത്താണ് (അത്, പിന്നീട് കൈയ്യേറ്റം വഴി അയാള്‍ വീണ്ടും വികസിപ്പിച്ചു); അതല്ലെങ്കില്‍ ധനാഢ്യരായ സിന്ധി-മാര്‍വാഡി സമുദായങ്ങളുടെ സ്വകാര്യ സംഭാവനകള്‍ വഴിയാണ്.

അടുത്തപേജില്‍ തുടരുന്നു