ന്യൂദല്‍ഹി: ബാങ്കുകളിലെ നിക്ഷേപങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് കടുത്ത മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചു. ധനകാര്യ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങളിന്മേല്‍ 100 രൂപയക്ക് 9 രൂപയാണ് ഇപ്പോള്‍ കരുതല്‍ മൂലധനമായി നീക്കിവെക്കുന്നത്. റിസര്‍വ് ബാങ്കിന്റെ പുതിയ നിബന്ധനകള്‍ വന്നതോടെ 100 രൂപയ്ക്ക് 11 രൂപ ബാങ്കുകള്‍ കരുതിവെയ്ക്കണം.

രാജ്യത്തെ സാമ്പത്തിക രംഗം വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നത് കണക്കിലെടുത്താണ് റിസര്‍വ്വ് ബാങ്കിന്റെ നിര്‍ദേശം വന്നിരിക്കുന്നത്. യൂറോ സോണ്‍ പ്രതിസന്ധി ഇന്ത്യയെയും ബാധിക്കുന്നതായി കഴിഞ്ഞ ദിവസം ധനകാര്യ മന്ത്രി പ്രണബ് മുഖര്‍ജി പറഞ്ഞിരുന്നു.

മ്യൂച്ച്വല്‍ ഫണ്ട്, ഇന്‍ഷൂറന്‍സ്, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ ഓഹരി നിക്ഷേപമുള്ള ബാങ്കുകളെ ഈ തീരുമാനം പ്രതികൂലമായി ബാധിക്കും.

ജനുവരി ഒന്നിന് പുതിയ നിബന്ധന പ്രാബല്യത്തില്‍ വരും.

Malayalam News
Kerala News in English