Categories

ഭീകരനെ യുവതി വെടിവെച്ചു കൊന്നു

ruksana-kouser

ജമ്മു: വീട്ടില്‍ അതിക്രമിച്ചു കയറിയ ഭീകരനെ പെണ്‍കുട്ടി വെടിവെച്ച് കൊന്നു. പരിക്കേറ്റ മറ്റൊരു ഭീകരന്‍ ഓടി രക്ഷപ്പെട്ടു. രജൗരി ജില്ലയിലെ ഷഹ്ദ്ര ഷരീഫിലുള്ള നൂര്‍ അഹമ്മദിന്റെ മകള്‍ 21 കാരിയായ റുക്‌സാന കൗസറാണ് അസാമാന ധൈര്യം കാണിച്ച് ഭീകരനെ നേരിട്ട് കുടുംബത്തെ രക്ഷിച്ച് ധീരവനിതയായത്.

ജമ്മുകാശ്മീരിലെ രജൗറിയില്‍ മാന്‍ഡി ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. രാത്രി ഏകദേശം ഒമ്പത് മണിയായിക്കാണും. തുരുതുരാ വെടിയുതിര്‍ത്തുകൊണ്ടാണ് ആറോളം ഭീകരര്‍ നൂര്‍ അഹമ്മദിന്റെ വീട്ടിലെത്തിയത്. മകള്‍ റുക്‌സാനയെ തങ്ങളോടൊപ്പം വിടണമെന്നായാരുന്നു ആവശ്യം. ഭീകരരുടെ ആവശ്യം നിരസിച്ച പിതാവ് നൂര്‍ മുഹമ്മദിനേയും മാതാവ് റാഷിദയേയും ഭീകരര്‍ ആക്രമിച്ചു. ഇതുകണ്ട് കോടാലി കൊണ്ട് അവരെ നേരിട്ട സഹോദരന്‍ ഇജാസിനേയും ഭീകരര്‍ തോക്കിന്റെ പാത്തികൊണ്ട് തലക്കടിച്ചു വീഴ്ത്തി. ഇതിനിടെ റുക്‌സാന ഭീകരന്റെ എ.കെ47 തോക്ക് തട്ടിയെടുക്കുകയായിരുന്നു. തുടര്‍ന്ന് ഭീകര്‍ക്കെതിരെ മിന്നലാക്രമണം നടത്തി. ലക്ഷ്യം തെറ്റിയില്ല, ഒരു ഭീകരന്‍ വെടിയേറ്റ് വീണു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അപ്രതീക്ഷിത ആക്രമണത്തില്‍ പ്രതികരിക്കാനാവാതെ മറ്റുള്ളവര്‍ ഇരുളില്‍ ഓടി രക്ഷപ്പെട്ടു.

പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് റുക്‌സാനയേയും കുടുംബത്തേയും സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റിത്താമസിപ്പിച്ചിരിക്കയാണ്. ഇവരുടെ സംരക്ഷണത്തിന് പോലീസിനെ നിയോഗിച്ചതായി രജൗറി ഡി.ഐ.ജി എസ്.ഡി.എസ് ജാംവാള്‍ അറിയിച്ചു.

കൊല്ലപ്പെട്ടയാള്‍ ലഷ്‌കര്‍ ഇ ത്വയ്ബ പ്രവര്‍ത്തകനായ ഒസാമയാണെന്ന് തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. രക്ഷപ്പെട്ട ഭീകരര്‍ക്കു വേണ്ടി തിരച്ചില്‍ നടത്തുന്നുണ്ട.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.