ന്യൂദല്‍ഹി: രുചിക ഗില്‍ഹോത്ര പീഡനക്കേസില്‍ മുന്‍ ഹരിയാന ഡി.ജി.പി എസ്.പി.എസ് റാത്തോഡിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. റാത്തോഡിന്റെ പാസ്‌പോര്‍ട്ട് സി.ബി.ഐക്ക് സമര്‍പ്പിക്കണമെന്ന ഉപാധിയിലാണ് ജാമ്യം.

റാത്തോഡിനെ 18 മാസത്തേക്ക് തടവിന് ശിക്ഷിച്ച് കൊണ്ട് ചണ്ഡീഗഡ് കോടതിയുടെ വിധിയുണ്ടായിരുന്നു. 1990ല്‍ ടെന്നീസ് താരമായിരുന്ന 14 വയസുകാരി രുചികയെ റാത്തോഡ് പീഡിപ്പിച്ചുവെന്നാണ് കേസ്. തുടര്‍ന്ന് രുചിക ആത്മഹത്യ ചെയ്യുകയായിരുന്നു.