Administrator
Administrator
രുചിക കേസില്‍ ആദ്യ അറസ്റ്റ്
Administrator
Sunday 10th January 2010 8:12pm

ruchika-rathorപൂനെ: 14 വയസുകാരി രുചിക ഗിര്‍ഹോത്ര പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കേസില്‍ ആദ്യ അറസ്റ്റ് അറസ്റ്റ്. രുചികയുടെ സഹോദരനെ കള്ളക്കേസില്‍ കുടുക്കാനായി സാക്ഷി പറഞ്ഞ ഗജേന്ദ്ര സിങാണ് പിടിയിലായത്. രുചികയുടെ സഹോദരന്‍ ആഷു ഗിര്‍ഹോത്രക്കും സുഹൃത്ത് സന്ദീപിനുമെതിരെയായിരുന്നു മൊഴി.

ഹരിയാന മുന്‍ ഡി ജി പി എസ് പി എസ് റാത്തോഡിന്റെ നിര്‍ദേശപ്രകാരം കെട്ടിചമച്ച കേസായിരുന്നു ഇതെന്ന് പിന്നീട് വ്യക്തമായി. റാത്തോറിന്റെ പീഡനത്തെ തുടര്‍ന്ന് രുചിക ആത്മഹത്യ ചെയ്തുവെന്നാണ് കേസ്. കേസില്‍ റാത്തോറിനെ ആറ് മാസം ശിക്ഷിച്ച് കൊണ്ട് കോടതി വിധിയുണ്ടായിരുന്നു.

ഹരിയാന മുന്‍ ഡിജിപി എസ്.പി.എസ്. റാത്തോഡ് അപമാനിക്കാന്‍ ശ്രമിക്കുകയും തുടര്‍ന്നു പലവിധത്തില്‍ മാനസികമായി
പീഡിപ്പിക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് രുചിക ജീവനൊടുക്കിയത്. 19 വര്‍ഷത്തിനുശേഷം ഈയിടെ കേസില്‍ വിധി വന്നപ്പോള്‍ ആറുമാസത്തെ തടവുശിക്ഷ മാത്രമാണ് റാത്തോഡിനു ലഭിച്ചത്.

Advertisement