Categories

സച്ചിനുവേണ്ടി ആര്‍.ടി.ഒ രണ്ട് മണിക്കൂര്‍ നേരത്തെ തുറന്നു

ന്യൂദല്‍ഹി: ഇന്ത്യയില്‍ ക്രിക്കറ്റ് ഒരുമതമാണെങ്കില്‍ അതിന്റെ ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കറായിരിക്കും. ഈ ക്രിക്കറ്റ് ദൈവത്തെ പ്രീതിപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍ സ്ഥാപത്തില്‍ ജോലിചെയ്യുന്നവരും മറ്റുള്ളവരും, എന്ത് വിട്ടുവീഴ്ചവേണമെങ്കിലും ചെയ്യാന്‍ തയ്യാറാണ്. സച്ചിന്റെ ഫെറാറിയ്ക്ക് നികുതിയിളവ് നല്‍കിയാണ് ഈ ഉദ്യോഗസ്ഥര്‍ മുമ്പ് ക്രിക്കറ്റ്‌ദൈവത്തെ പ്രീതിപ്പെടുത്തിയതെങ്കില്‍ ഇപ്പോള്‍ അവര്‍ സച്ചിനുവേണ്ടി റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് നേരത്തെ തുറക്കാന്‍ തയ്യാറായിരിക്കുകയാണ്.

കഥയിതാണ്: തന്റെ ലൈസന്‍സ് സ്മാര്‍ട്ട് കാര്‍ഡായി മാറ്റാന്‍ സച്ചിന്‍ തിങ്കളാഴ്ച ആര്‍.ടി.ഒ ഓഫീസിനെ സമീപിച്ചു. സാധാരണ 10.30ന് ഓഫീസിലെത്തുന്ന ഉദ്യോഗസ്ഥര്‍ സച്ചിന്‍ വരുമെന്ന് മുന്‍കൂട്ടിയറിഞ്ഞ് 8.30ന് തന്നെ ഓഫീസിലെത്തി. ഓഫീസിന് പുറത്ത് ആളുകള്‍ തിങ്ങിക്കൂടി നില്‍ക്കുന്നത് ഒഴിവാക്കുന്നത് തടയാനായി പ്രത്യേക പരിശ്രമവും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായി. എന്നിരുന്നാലും സച്ചിന്‍ ആര്‍.ടി.ഒയില്‍ വരുന്നെന്ന വാര്‍ത്ത പുറത്തായതോടെ ഓഫീസിനുമുന്നില്‍ വന്‍ജനക്കൂട്ടം തിങ്ങിനിറഞ്ഞിരുന്നു. 9.30നാണ് സച്ചിനും ഭാര്യ അഞ്ജലിയും ഓഫീസിലെത്തിയത്. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ തിരിച്ചുപോവുകയും ചെയ്തു.

മൂന്ന് ദിവസത്തിനുള്ളില്‍തന്നെ സച്ചിന് സ്മാര്‍ട്ട് ലൈസെന്‍സ് നല്‍കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്മാര്‍ട്ട് ലൈസന്‍സ് ലഭിക്കാന്‍ സാധാരണ മൂന്ന് മാസമെങ്കിലുമെടുക്കും.

നിരവധി തവണ സമീപിച്ചിട്ടും ആര്‍.ടി.ഒ ഓഫീസര്‍ എ.എന്‍ ബാലചന്ദ്രന്‍ ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല.

2002 ജൂലൈയില്‍ ഡോണ്‍ബ്രാഡ്മാന്റെ 29 ടെസ്റ്റ് സെഞ്ച്വറിയെന്ന റെക്കോര്‍ഡ് മറികടന്ന സച്ചിന് ഒരു ഫെറാറി കാര്‍ സമ്മാനമായി ലഭിച്ചിരുന്നു. ഈ കാറിന്റെ കസ്റ്റംസ് ഡ്യൂട്ടി സര്‍ക്കാര്‍ കുറച്ചുനല്‍കുമെന്നറിയിച്ച് സെപ്റ്റംബറില്‍ ധനമന്ത്രി ജസ്വന്ത് സിന്‍ഹ ടെണ്ടുല്‍ക്കറിന് കത്തയക്കുകയും ചെയ്തു. 2003ല്‍ ജൂലൈയില്‍ ഈ വിവരം പുറത്തായപ്പോള്‍ സാമൂഹ്യ രാഷ്ട്രീയ മേഖലയില്‍ നിന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ചില സാമൂഹ്യ പ്രവര്‍ത്തകര്‍ പൊതുതാല്‍പര്യ ഹരജിയുമായി ദല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. അവസാനം ഫിയറ്റ് ഇന്ത്യ ടാക്‌സ് അടയ്ക്കാമെന്ന് സമ്മതിച്ചതോടെ പ്രശ്‌നങ്ങള്‍ അവസാനിക്കുകയായിരുന്നു.

Malayalam news

Kerala news in English

4 Responses to “സച്ചിനുവേണ്ടി ആര്‍.ടി.ഒ രണ്ട് മണിക്കൂര്‍ നേരത്തെ തുറന്നു”

 1. deepak

  അല്ല എനിക്ക് അറിയാന്‍ മേലഞ്ഞിറ്റ് ചോദിക്കുന്നതാ ഈ ലേഖകന് എന്താ സച്ചിനോട് ഇത്ര ദേഷ്യം. മുന്‍പും സച്ചിനെ പറ്റി എഴുതിയതു വായിച്ചു. തനിക് എഴുതാന്‍ ഒന്നുമില്ലെങ്ങില്‍ അടങ്ങി ഇരുന്നാല്‍ പോരെ….. വെറുതെ പത്രക്കാരുടെ പേര് കളയാന്‍ നടക്കുന്നു….
  ഛീ…..

 2. akhil

  താങ്കള്‍ക്ക് വേറേ ഒരു പണിയുമില്ലേ സഹോദര…? സച്ചിന് എന്തെങ്കിലും ഇളവു കൊടുക്കുന്നുണ്ടെങ്കില്‍ അത് എന്ത് കൊണ്ടാണെന്ന് ഇന്ത്യയിലെ എല്ലാവര്ക്കും അറിയാം…താങ്കള്‍ അത് വലിയ വാര്‍ത്ത‍ ആക്കേണ്ട എന്തെങ്കിലും കാര്യം ഉണ്ടോ…?

 3. US PremSingh

  ഡൂല്‍ന്യൂസില്‍ നിന്ന് ഇത്തരം നിലവാരമില്ലാത്ത വാര്‍ത്തകള്‍ പ്രതീക്ഷിക്കുന്നില്ല.ദയവായി ശ്രദ്ധിക്കുമല്ലോ?

 4. rayappan

  സച്ചിന്‍ എന്തിനാ വന്നു മിനിട്ടുകള്‍ക്കുള്ളില്‍ തിരിച്ചു പോയത്? ഒരു ചായ ഒക്കെ കുടിച്ചിട്ട് മെല്ലെ പോയാല്‍ പോരായിരുന്നോ?

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.