Categories

ഇവിടെ ഭക്ഷ്യ പ്രതിസന്ധി ഉണ്ടായിട്ടില്ലെങ്കിലേ അത്ഭുതമുള്ളൂ!

ഇന്ത്യയില്‍ കൃഷി കുറഞ്ഞിട്ടുണ്ട്, അതുകൊണ്ട് തന്നെ ഇന്ത്യ ഭക്ഷ്യ പ്രതിസന്ധി നേരിടുന്നുണ്ടെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം കാണില്ല. എന്നാല്‍ ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്നതിന്റെ മൂന്നിലൊന്ന് ഭക്ഷ്യ ധാന്യങ്ങള്‍ സൂക്ഷിക്കാന്‍ ഇടമില്ലാതെ നശിക്കുകയാണെന്നത് വിശ്വസിക്കാന്‍ പ്രയാസമായിരിക്കും.

ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കണ്‍മുന്നില്‍ കിടന്നു നശിക്കുന്നത് ഒന്നും രണ്ടും ടണ്‍ ധാന്യങ്ങളല്ല. മറിച്ച് 57000മെട്രിക് ടണ്‍ ധാന്യങ്ങളാണ്. ഓപ്പണ്‍ ഏരിയില്‍ നിന്നും പുഴുകുത്തിയും ചീഞ്ഞും നശിക്കുകയാണിവ.

കേന്ദ്രമന്ത്രി ശരത് പവാറിന്റെ ശ്രദ്ധയില്‍ ഇത് പെടുത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞത് ഓപ്പണ്‍ ഏരിയയില്‍ സൂക്ഷിക്കുന്ന ധാന്യങ്ങള്‍ വിതരണം ചെയ്യാന്‍ കഴിയില്ലെന്നാണ്. പക്ഷേ ഇത്രയും ഭക്ഷ്യധാന്യങ്ങള്‍ എന്തുചെയ്യണം എന്നുമാത്രം മന്ത്രി പറഞ്ഞില്ല.

2009 ല്‍ ഭക്ഷ്യോല്‍പന്നങ്ങള്‍ സൂക്ഷിക്കുന്നതിനായി നാല് ലക്ഷം മെട്രിക് ടണ്‍ സൂക്ഷിക്കാനുള്ള സ്ഥലം നിര്‍മ്മിക്കാന്‍ 14കോടി രൂപ അനുവദിച്ചിരുന്നു. ഈ വര്‍ഷവും ഫണ്ട് അനുവദിച്ചിട്ടുണ്ട്. എന്നാല്‍ രണ്ടുവര്‍ഷത്തിനിടെ വെറും 0.6 ലക്ഷം മെട്രിക് ടണ്‍ മാത്രമേ നിര്‍മിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ.

ഈ ഫണ്ടിന്റെ അടിസ്ഥാനത്തിലാണ് പുറം പോക്കില്‍ സൂക്ഷിച്ച ധാന്യം ഉപയോഗിക്കരുതെന്ന നിയമം കൊണ്ടുവന്നത്.എന്നാല്‍ ദീര്‍ഘ വീക്ഷണമില്ലാതെയെടുത്ത ഈ നടപടി കാരണം നശിക്കുന്നത് കോടി കണക്കിന് രൂപയുടെ ഭക്ഷ്യ ധാന്യങ്ങളാണ്.

ലക്ഷക്കണക്കിനാളുകള്‍ പട്ടിണിയില്‍ കഴിയുന്ന ഇന്ത്യയെ പോലുള്ള ഒരു രാജ്യത്താണ് ഇത്രയും ഭക്ഷ്യോല്‍പന്നങ്ങള്‍ വെറുതെ നശിക്കുന്നത്.ഉല്പാദനം കൂട്ടാനുള്ള നടപടികള്‍ സ്വീകരിച്ചില്ലെങ്കിലും ഉള്ളത് സംരക്ഷിക്കാനെങ്കിലും സര്‍ക്കാരിന് കഴിയുമോ? 

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.