ഭോപ്പാല്‍: മധ്യപ്രദേശില്‍ വിവരാവകാശ പ്രവര്‍ത്തക ഷെഹ്‌ല മസൂദിന്റെ മരണവുമായി ബന്ധപ്പെട്ട് ബി.ജെ.പി എം.പിയെ ചോദ്യം ചെയ്യും. രാജ്യസഭാംഗവും ബി.ജെ.പി വക്താവുമായ തരുണ്‍ വിജയ്-യെ ആണ് മധ്യപ്രദേശ് പോലീസ് ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്.

ഷെഹ്‌ല മസൂദിന് വെടിയേല്‍ക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് തരുണ്‍ അവരെ ഫോണില്‍ വിളിച്ചതായി തെളിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. അതേസമയം കൊലപാതകത്തില്‍ പങ്കില്ലെന്ന് തരുണ്‍ വിജയ് വ്യക്തമാക്കിയിട്ടുണ്ട്.

ആഗസ്റ്റ് 16നാണ് ഷഹ്‌ല വീടിനുമുന്നില്‍ വെടിയേറ്റുമരിച്ചത്.