പൂനെ: വിവരാവകാശ നിയമത്തിന്റെ ശക്തനായ വക്താവായിരുന്ന സതീഷ് ഷെട്ടി അജ്ഞാതരടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. രാവിലെ പ്രഭാത സവാരിക്കിടെയാണ് ഇദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായത്. നിരവധി ഭൂമി കുംഭകോണ സംഭവങ്ങളുള്‍പ്പെടെ പുറത്ത് കൊണ്ട് വന്നയാളാണ് സതീഷ് ഷെട്ടി.

‘രാവിലെ 7.15 ഓടെ പ്രഭാത സവാരിക്കിടെയാണ് ആക്രമണമുണ്ടായത്. വടിവാള്‍ ഉപയോഗിച്ചായിരുന്നു ആക്രണം. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല’ കേസന്വേഷിക്കുന്ന തെല്‍ഗോണ്‍ പോലീസ് അറിയിച്ചു. മഹാരാഷ്ട്രയിലെ സാമൂഹിക പ്രവര്‍ത്തകനായ അന്നാ ഹസാരെക്കൊപ്പം അഴിമതി വിരുദ്ധ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു ഷെട്ടി.

മുംബൈ – പൂനെ എക്‌സ്പ്രസ് വേയുടെ ഭൂമി അഴിമതിക്കഥ പുറത്ത്‌കൊണ്ട് വന്നത് സതീഷ് ഷെട്ടിയായിരുന്നു.