Categories

Headlines

സി ബി ഐ­യോ­ട് വി­വ­ര­ങ്ങ­ള്‍ ആ­വ­ശ്യ­പ്പെ­ട്ട ആര്‍ ടി ഐ പ്ര­വര്‍­ത്തക­ന് ഭീഷണി

ന്യൂ­ദല്‍­ഹി: സി ബി ഐ അ­ധി­കൃ­ത­രോ­ട് വി­വ­രാ­വകാ­ശ നി­യ­മ­പ്ര­കാ­രം അ­പേക്ഷ ഫ­യല്‍ ചെ­യ്­ത­യാള്‍ക്ക് വി­വ­ര­ങ്ങള്‍ക്ക് പക­രം കി­ട്ടി­യ­ത് ഭീ­ഷ­ണി.

സര്‍­ക്കാ­രില്‍ നി­ന്ന് സി ബി ഐ ഡ­യ­റ­ക്ടര്‍ അ­ശ്വ­നി കു­മാര്‍ ചെ­ലവി­നായി കൈ­പറ്റി­യ തു­ക­യെ­കു­റി­ച്ച് വി­വ­ര­ാ­വകാ­ശ നി­യ­മ­പ്ര­കാ­രം വി­വ­ര­ങ്ങള്‍ തി­രക്കി­യ വി­വ­രാ­വകാ­ശ പ്ര­വര്‍­ത്ത­കന്‍ മ­നീ­ഷ് ഭ­ട്‌­നാ­ക­റി­നാ­ണ് ഭീഷ­ണി നേ­രി­ടേ­ണ്ടി വ­ന്നത്.

ക­ഴി­ഞ്ഞ ദി­വ­സ­മാ­ണ് മും­ബൈ­യില്‍ വി­വ­രാ­വകാ­ശ പ്ര­വര്‍­ത്തകനെ പൊ­തു­മ­രാ­മ­ത്ത വ­കു­പ്പ് മര്‍­ദ്ദി­ച്ച് അ­വ­ശ­നാ­ക്കി­യ­യി­ന് അ­ടു­ത്ത ദി­വ­സ­മാ­ണ് മ­നീ­ഷി­ന് സി ബി ഐ­യു­ടെ വ­ക ഭീ­ഷ­ണിയും പീ­ഡ­നവും നേ­രി­ടേ­ണ്ടി­വ­ന്നത്.

കാര്‍/ യാ­ത്ര ബ­ത്ത, എ­ച്ച് ആര്‍ എ, മെ­ഡി­ക്കല്‍ ആ­നു­കൂ­ല്യ­ങ്ങള്‍, വെ­ള്ളം, വൈ­ദ്യു­തി എ­ന്നീ ഇ­ന­ത്തില്‍ സി ബി ഐ ഡ­യ­റ­ക്ടര്‍­ക്ക് സര്‍­ക്കാര്‍ നല്‍­കു­ന്ന തു­ക­യെ­ക്കു­റി­ച്ചാ­ണ് മ­നീ­ഷ് അ­ന്വേ­ഷി­ച്ചത്. കൂ­ടാ­തെ അ­ശ്വ­നി­ കു­മാ­റി­ന്റെ സര്‍­വീ­സ് ബു­ക്കി­ന്റെ
എല്ലാ പേ­ജി­ന്റെയും സര്‍­ട്ടി­ഫൈ­ഡ് കോ­പ്പി­ക­ളും മനീഷ്‌ ആ­വ­ശ്യ­പ്പെ­ട്ടി­രുന്നു. അശ്വനികുമാറിനെ സി ബി ഐ ഡ­യ­റ­ക്ട­റാ­യി നി­യ­മി­ക്കു­ന്ന­തി­ന്റെ ഭാ­ഗ­മാ­യു­ള്ള എല്ലാ­ രേ­ഖ­കളും ഒ­പ്പം ആ­വ­ശ്യ­പ്പെ­ട്ടി­രുന്നു.

വ്യ­ക്തി­പ­രമാ­യ സ്വ­ഭ­വ­മു­ള്ള­തി­നാല്‍ ആ­വ­ശ്യ­പ്പെ­ട്ടി­രി­ക്കു­ന്ന വി­വ­ര­ങ്ങള്‍ നല്‍­കാന്‍ ക­ഴി­യി­ല്ലെ­ന്ന് സി ബി ഐ­യു­ടെ ഇന്‍­ഫര്‍­മേ­ഷന്‍ ഓ­ഫി­സര്‍ അ­റി­യിച്ചു.

സി­ ബി ഐ യില്‍ നി­ന്നു­ള്ള­വര്‍ കല്‍­ഖാ­ജി­യി­ലു­ള്ള വീ­ട്ടില്‍ എ­ത്തി ത­ന്നോ­ട് ആര്‍ ടി ഐ ഫ­യല്‍ ചെയ്‌തോ എ­ന്ന് ചോ­ദി­ച്ച­താ­യും, വീ­ട്ടു­ട­മ­സ്ഥ­ന്റെ­യ­ടു­ത്ത ചെ­ന്ന് ത­ന്നെ­ക്കു­റിച്ച ചോ­ദി­ച്ചു മ­ന­സി­ലാ­ക്കി­യെന്നും മ­നീ­ഷ് പ­റഞ്ഞു. ത­ന്റെ ഫോണ്‍ ന­മ്പ­റില്‍ വി­ളി­ച്ച് ഭീ­ഷ­ണി­പ്പെ­ടു­ത്തു­ന്ന­താ­യും മ­നീ­ഷ് ആ­രോ­പി­ച്ചു.

മാ­നസി­ക പീ­ഡ­ന­ത്തില്‍ സ­ഹി­കെ­ട്ട് മ­നീ­ഷ് ചീ­ഫ് ഇന്‍­ഫര്‍­മേ­ഷന്‍ ഓ­ഫി­സര്‍­ക്ക് ­മാര്‍­ച്ച് 31ന് പ­രാ­തി നല്‍­കി­യ­തി­നെ­ത്തു­ടര്‍­ന്ന് 15 ദി­വ­സ­ത്തിന­കം സി ബി ഐ­യോ­ട് മ­റുപ­ടി നല്‍­ക­ണ­മെ­ന്ന് ചീ­ഫ് ഇന്‍­ഫര്‍­മേ­ഷന്‍ ഓ­ഫി­സര്‍ പ­റ­ഞ്ഞു.

പ്ര­ശ്‌ന­ത്തെ ഗു­രു­ത­ര­മാ­യിത­ന്നെ കാ­ണു­മെ­ന്നും ചീ­ഫ് ഇന്‍­ഫര്‍­മേ­ഷന്‍ ഓ­ഫി­സര്‍ വ­ജാ­ഹ­ത്തുല്ലാ­ഹ് ഹ­ബീ­ബുല്ലാ­ഹ് പ­റഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.