മഹാരാഷ്ട്ര: മണല്‍ മാഫിയക്കെതിരേ പ്രവര്‍ത്തിക്കുന്ന നാന്ദേഡില്‍ നിന്നുള്ള വിവരാവകാശ പ്രവര്‍ത്തകനായ രാമദാസ് ഗെയ്ദ്ഗവാക്കറെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

ശിവസേന നേതാവും ജില്ല ക്ഷീര വില്‍പ്പന അസോസിയേഷന്റെ പ്രസിഡന്റുമാണ് രാമദാസ്. പരിസരത്തെ മണല്‍മാഫിയയെക്കുറിച്ച് വിവരാവകാശനിയമം കൊണ്ടു നേടിയ വിവരങ്ങള്‍ വച്ച മണല്‍മാഫിയക്കെതിരേ പൊരുതുകയായിരുന്നു രാമദാസ്. ഇദ്ദേഹത്തിന്റെ പരാതിയില്‍ പ്രാദേശിക ഭരണകൂടം മണല്‍ മാഫിയക്കെതിരേ ശക്തമായ നടപടികള്‍ എടുത്തിരുന്നു. മരണത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ശിവസേന രംഗത്ത് വന്നിട്ടുണ്ട്.