തിരുവന്തപുരം: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ മുഴുവന്‍ പ്രതികളും അറസ്റ്റിലായി.കരിമ്പുകോണം സ്വദേശി സിബിയാണ് അറസ്റ്റിലായത്. മംഗലാപുരം സ്വദേശിയായ രതീഷിനേയും പൊലീസ് ഇന്ന് പിടികൂടിയിരുന്നു.

ഇതോടെ കേസില്‍ മൊത്തം പതിനൊന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കാട്ടാക്കട പുലിപ്പാറയില്‍ വച്ചാണ് പ്രധാന പ്രതികളെ ഇന്നലെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടിയിരുന്നു.


Also read ‘അത് ആ തരത്തില്‍ എടുക്കേണ്ട’ മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രി ക്ഷുഭിതനായതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ‘ഉരുണ്ടുകളിച്ച്’ കോടിയേരി


ശനിയാഴ്ച രാത്രി ഒന്‍പത് മണിയോടെ ബൈക്കിലും ഓട്ടോയിലുമായി എത്തിയ സംഘം രാജേഷിന്റെ കൈ വെട്ടിമാറ്റുകയായിരുന്നു. ഇടതുകൈ വെട്ടിമാറ്റിയ നിലയിലും രാജേഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

പിന്നീട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഇദ്ദേഹം മരണപ്പെട്ടു.ആക്രമണത്തിന് പിന്നില്‍ സി.പി.ഐ.എമ്മാണെന്നാണ് ബി.ജെ.പിയുടെ ആരോപണം.