എഡിറ്റര്‍
എഡിറ്റര്‍
വിദ്യാഭ്യാസ രംഗത്തെ ‘ഭാരതീയ’ വല്‍ക്കരിക്കാന്‍ ആര്‍.എസ്.എസിന്റെ ശില്‍പ്പശാല; പരിപാടിയില്‍ പങ്കെടുത്തത് 51 വൈസ് ചാന്‍സിലര്‍മാര്‍
എഡിറ്റര്‍
Monday 27th March 2017 2:06pm

 

ന്യൂദല്‍ഹി: വിദ്യാഭ്യാസ രംഗത്തെ ഭാരതീയവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ ആര്‍.എസ്.എസ് നടത്തിയ ശില്‍പ്പശാലയില്‍ പങ്കെടുത്തത് ഇന്ത്യയിലെ 51 സര്‍വകലാശാലകളുടെ വൈസ് ചാന്‍സിലര്‍മാര്‍. രാജ്യത്തെ അക്കാദമിക് വിദഗ്ദരെ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച ദ്വിദ്വിന ശില്‍പ്പശാലയിലാണ് ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തത്.


Also read ഐ.പി.എല്ലില്‍ ചിയര്‍ ലീഡേഴ്‌സിനു പകരം ഭക്തിഗാനം വേണം: ദിഗ്‌വിജയ് സിങ് 


ഇന്ത്യന്‍ വിദ്യാഭ്യാസ മേഖലയില്‍ യഥാര്‍ത്ഥ ഇന്ത്യന്‍ ചിന്ത വളര്‍ത്തി കൊണ്ടുവരാനുള്ള പരിശ്രമമാണ് വര്‍ക്ക് ഷോപ്പിലൂടെ ആര്‍.എസ്.എസ് നടത്തുന്നതെന്ന് പരിപാടിയില്‍ സംസാരിക്കവേ മോഹന്‍ ഭാഗവത് പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് സമൂഹം ഇടപെടേണ്ടത് അനിവാര്യമായി മാറിയിരിക്കുകയാണെന്നും ആര്‍.എസ്.എസ് മേധാവി പറഞ്ഞു.

51 സര്‍വകലാശാലയിലെ വെസ് ചാന്‍സിലര്‍മാരടക്കം അക്കാദമിക് രംഗത്തെ 721 ഓളം വിദഗ്ദരാണ് രണ്ടു ദിവസം നീണ്ടു നിന്ന ക്യാമ്പില്‍ പങ്കെടുത്തത്. ദല്‍ഹി സര്‍വകലാശാല വെസ് ചാന്‍സിലര്‍ യോഗേഷ് ത്യാഗി, ചരിത്ര ഗവേഷണ കൗണ്‍സില്‍ ചെയര്‍മാന്‍ വൈ സുന്ദര്‍ശന്‍ റാവു തുടങ്ങിയവരും ആര്‍.എസ്.എസ് ശില്‍പ്പശാലയില്‍ പങ്കെടുത്തിരുന്നു.

ഉന്നത വിദ്യാഭ്യാസ രംഗം ഇന്ത്യാ വല്‍ക്കരിക്കുക എന്നതായിരുന്നു ക്യാമ്പിന്റെ പ്രധാന ലക്ഷ്യം. ഭാരതീയ കാഴ്ചപ്പാടുകളെ മുന്‍ നിര്‍ത്തി ഒരു അക്കാദമിക് അന്തരീക്ഷം രൂപപ്പെടുത്താനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്ന സംഘടാകരും വ്യക്തമാക്കിയിരുന്നു. പരിപാടിയിലെ മുഖ്യ പ്രഭാഷകന്‍ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതായിരുന്നു.

Advertisement