കോഴിക്കോട്: കുറ്റ്യാടി തീക്കുനിയില്‍ ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു. ബി.ജെ.പി പ്രവര്‍ത്തകന്‍ രാജനാണ് വെട്ടേറ്റത്. പരുക്കേറ്റ രാജനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കിലെത്തിയ രണ്ട് പേരാണ് അക്രമത്തിനു പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.


Also read ‘ആദ്യം ജനങ്ങള്‍ക്ക് തൊഴിലും ഭക്ഷണവും നല്‍കൂ’; യോഗി സര്‍ക്കാരിന്റെ യോഗ ദിനാചരണത്തിനെതിരെ മായാവതി


കഴിഞ്ഞ ദിവസം സി.പി.ഐ.എം ജില്ലാ കമ്മിറ്റിയംഗം കെ.കെ.രമേശിന്റെ വീടിന് നേരെയും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബുവിന്റെ വീടിന് നേരെയും ബോംബാക്രമണം ഉണ്ടായിരുന്നു.

നേരത്തെ സി.പി.ഐ.എം കോഴിക്കോട് ജില്ലാക്കമ്മിറ്റി ഓഫീസിന് നേരെയും ബോംബാക്രമണം ഉണ്ടായിരുന്നു. ജില്ലാസെക്രട്ടറി മോഹനനന്‍ മാസ്റ്ററെ ലക്ഷ്യമിട്ടുള്ള അക്രമണമാണിതെന്നായിരുന്നു സി.പി.ഐ.എംആരോപിച്ചിരുന്നത്. ഇതേ തുടര്‍ന്നുണ്ടായ ഹര്‍ത്താലിലും മറ്റും ജില്ലയില്‍ സി.പി.ഐ.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു.