എഡിറ്റര്‍
എഡിറ്റര്‍
ആര്‍.എസ്.എസ് പ്രവര്‍ത്തകനെ ആയുധങ്ങളുമായി പിടികൂടി
എഡിറ്റര്‍
Wednesday 14th November 2012 5:08pm

കോഴിക്കോട്: ആയുധങ്ങളുമായി കാറില്‍ സഞ്ചരിക്കുകയായിരുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകനെ പോലീസ് പിടികൂടി. ഒലിപ്രം സ്വദേശി പച്ചാട്ട് മേലെയില്‍ ശ്രീനിവാസന്റെ മകന്‍ ശ്രീജേഷാണ് പിടിയിലായത്.

Ads By Google

കോഴിക്കോട് അത്താണിക്കല്‍ മുണ്ടിയന്‍ കാവ് പറമ്പില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. ഇയാളോടൊപ്പമുണ്ടായിരുന്ന മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടൊയാണ് സംഭവം.

സംഘം സഞ്ചരിച്ച കാറില്‍ നിന്ന് കഠാര, ചുറ്റിക, കരിങ്കല്ല് നിറച്ച ചാക്ക് എന്നിവ കണ്ടെടുത്തിട്ടുണ്ട്. നൈറ്റ് പട്രോളിങിനിറങ്ങിയ പരപ്പനങ്ങാടി എസ്‌ഐ മോഹനനും സംഘവുമാണ് പ്രതിയെ പിടികൂടിയത്.

മുണ്ടിയങ്കാവിലെയും മാഹിപ്പടിയിലുമുള്ള മറ്റ് പാര്‍ട്ടിക്കാരുടെ കൊടിമരങ്ങളും മറ്റും നശിപ്പിച്ച് മടങ്ങവേയാണ് പോലീസ് പിടിയിലാവുന്നത്. ഇന്നലെ ഇവിടെ ആര്‍.എസ്.എസ്സും മറ്റുപാര്‍ട്ടിക്കാരും തമ്മില്‍ ബോര്‍ഡ് വെക്കുന്നതുമായി ബന്ധപ്പെട്ട് ചെറിയ സംഘര്‍ഷമുണ്ടായിരുന്നു.

അതേസമയം, കാറില്‍ നിന്ന് ഓടി രക്ഷപ്പെട്ടവര്‍ക്കെതിരെ കേസെടുക്കില്ലെന്നാണ് അറിയുന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന കഎല്‍ 07 ബിഎഫ്1689 മാരുതി കാറും പോലീസ് കസ്റ്റഡിയിലാണ്.

Advertisement