കണ്ണൂര്‍: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെറുവാഞ്ചേരിയിലെ ഈരാച്ചിപുരയില്‍ ഷിജുവിനെയാണ് കണ്ണവം എസ്.ഐ കെ.ബി ഗണേഷ് അറസ്റ്റ് ചെയ്തത്.


Also Read: ‘ബേട്ടി ബച്ചാവോ’ ബേട്ടാ ബച്ചാവോയായി മാറി; അമിത് ഷായുടെ മകനെ സംരക്ഷിക്കുന്ന മോദി സര്‍ക്കാരിനെ ട്രോളി രാഹുല്‍


ഞായറാഴ്ച വൈകീട്ടായിരുന്നു ഇയാള്‍ പെണ്‍കുട്ടിയെ അക്രമിക്കാന്‍ ശ്രമിച്ചത്. ട്യൂഷന്‍ കഴിഞ്ഞ് പോവുകയായിരുന്ന പെണ്‍കുട്ടിയെ വീടിന് സമീപത്തെ വിജനമായ സ്ഥലത്തുവച്ച് ഇയാള്‍ കടന്ന് പിടിക്കുകയായിരുന്നു.

രക്ഷപ്പെട്ടോടിയ പെണ്‍കുട്ടി വീട്ടില്‍ ഓടിക്കയറുകയായിരുന്നു. ഇയാള്‍ മുമ്പും തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായി പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.

അറസ്റ്റ് ചെയ്ത പ്രതിയെ കൂത്തുപറമ്പ് കോടതി റിമാന്‍ഡ് ചെയ്തു.