എഡിറ്റര്‍
എഡിറ്റര്‍
രാഹുലിനെതിരെ നിയമനടപടിയുമായി ആര്‍.എസ്.എസ്
എഡിറ്റര്‍
Friday 7th March 2014 3:06pm

rahu-g-2

ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെ ആര്‍.എസ്.എസ് നിയമ നടപടിക്കൊരുങ്ങുന്നു.

ഗാന്ധിജിയെ കൊന്നത് ആര്‍.എസ്.എസ് ആണെന്ന രാഹുലിന്റെ പ്രസ്താവനക്കെതിരെയാണ് നിയമനടപടി സ്വീകരിക്കുന്നത്. രാഹുലിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയും ചെയ്യുമെന്ന് ആര്‍.എസ്.എസ് വക്താവ് റാം മാധവ് പറഞ്ഞു.

ആര്‍.എസ്.എസുകാര്‍ മഹാത്മാ ഗാന്ധിയെ കൊന്നതിനു ശേഷം ഇപ്പോള്‍ തിരഞ്ഞെടുപ്പു സമയത്ത് അദ്ദേഹത്തിന്റെ പേരു പറഞ്ഞ് വോട്ടു പിടിക്കാന്‍ ഇറങ്ങുകയാണെന്ന് രാഹുല്‍ ഗാന്ധി ഇന്നലെ പറഞ്ഞിരുന്നു. മുംബൈയില്‍ തിരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

കോണ്‍ഗ്രസ് നേതാവായിരുന്ന സര്‍ദാര്‍ പട്ടേല്‍ ആര്‍.എസ്.എസ്സിനെക്കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാല്‍ പട്ടേല്‍ തങ്ങളുടെ നേതാവാണെന്നാണ് ആര്‍.എസ്.എസ് അവകാശപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Advertisement