എഡിറ്റര്‍
എഡിറ്റര്‍
ആര്‍.എസ്.എസ് രാജ്യത്തൊട്ടാകെ ‘ഗുജറാത്ത് മോഡല്‍’ നടപ്പിലാക്കും: സ്വാമി അഗ്നിവേശ്
എഡിറ്റര്‍
Monday 11th November 2013 2:54pm

swami-agnivesh

ഗുവാഹത്തി: ആര്‍.എസ്.എസ് രാജ്യത്ത് ഗുജറാത്ത് മോഡല്‍ നടപ്പാക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ സ്വാമി ##അഗ്നിവേശ്. ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനം രാജ്യത്തെ വര്‍ഗീയ ധ്രുവീകരണത്തിലേക്ക് നയിക്കുമെന്നും അഗ്നിവേശ് മുന്നറിയിപ്പ് നല്‍കി.

അസമിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലൊട്ടാകെയും ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലും സമീപകാലത്ത് നടന്ന സംഭവങ്ങള്‍ ഇതിനുദാഹരണങ്ങളാണെന്നും സ്വാമി അഗ്നിവേശ് പറഞ്ഞു.

ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് വര്‍ഗീയധ്രുവീകരണമുണ്ടാക്കുകയാണ് ആര്‍.എസ്.എസ്സിന്റെ ലക്ഷ്യം.  ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മോഡി ആര്‍.എസ്.എസിന്റെ നാവാണ്.

ഇന്ത്യയെ ഗുജറാത്താക്കാനും മോഡിയെ പ്രധാനമന്ത്രിയാക്കാനുമാണ് ആര്‍.എസ്.എസ് ലക്ഷ്യമിടുന്നത്. ഗുജറാത്ത് വര്‍ഗീയധ്രുവീകരണത്തിന്റെ ഉത്തമോദാഹരണമാണ്. ആര്‍എസ്എസ്സിന്റെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള ഒരു സംഘടന മാത്രമായിരുന്നു ബി.ജെ.പി.

ഇന്ത്യയെ ഹിന്ദുക്കളുടെ ആധിപത്യത്തിലാക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. ഇത്തരത്തിലുള്ള ശ്രമങ്ങള്‍ ന്യൂനപക്ഷമായ മുസ്‌ലിങ്ങളെയും ക്രിസ്ത്യാനികളെയും അടിച്ചമര്‍ത്തുന്നതിന് കാരണമാകും.

അസമിലെ ചായത്തോട്ട തൊഴിലാളികള്‍ക്ക് പട്ടികവര്‍ഗ പദവി നല്‍കണമെന്നും ഇവരെ മറ്റ് പൗരന്‍മാര്‍ക്ക് തുല്യമായി പരിഗണിക്കണമെന്നും സ്വാമി അഗ്നിവേശ് ആവശ്യപ്പെട്ടു.

Advertisement