എഡിറ്റര്‍
എഡിറ്റര്‍
കമാന്റര്‍ ഇന്‍ ചീഫിനെ വധിക്കാനും സൈന്യത്തില്‍ കലാപം സൃഷ്ടിക്കാനും ആര്‍.എസ്.എസ് പദ്ധതിയിട്ടതായി രഹസ്യ രേഖകള്‍
എഡിറ്റര്‍
Sunday 29th January 2017 3:27pm

rss

ന്യൂദല്‍ഹി: 1950 ല്‍ ഇന്ത്യന്‍ സൈന്യത്തില്‍ ഭിന്നത സൃഷ്ടിക്കാന്‍ ആര്‍.എസ്.എസ് ശ്രമിച്ചിരുന്നു എന്ന് രഹസ്യ രേഖകള്‍. കമാന്റര്‍ ഇന്‍ ചീഫ് ആയ കെ.എം. കരിയപ്പയെ വധിക്കാനും പദ്ധതിയുണ്ടായിരുന്നതായി പുറത്തുവന്ന രഹസ്യരേഖകള്‍ വ്യക്തമാക്കുന്നതായി പ്രമുഖ ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

പിന്നീട് ഫീല്‍ഡ് മാര്‍ഷലായ ജനറല്‍ കരിയപ്പയ്‌ക്കെതിരെ വധശ്രമം നടന്നിരുന്നു. ആ കേസില്‍ ആറ് പേരെ വധശിക്ഷയ്ക്ക് വിധിച്ചതായും രേഖകളില്‍ നിന്ന് വ്യക്തമാണ്. ഈസ്റ്റ് പഞ്ചാബില്‍ വച്ചായിരുന്നു കരിയപ്പയ്‌ക്കെതിരെ വധശ്രമം നടന്നത്.

ജനറല്‍ കരിയപ്പയോട് സിക്കുകാര്‍ക്ക് വിദ്വേഷമുണ്ടായിരുന്നു എന്ന് പ്രചരപ്പിച്ച് അദ്ദേഹത്തിന്റെ കൊലപാതകത്തിലൂടെ സൈന്യത്തിലെ ദക്ഷിണ-ഉത്തരമേഖലകളില്‍ നിന്നുമുള്ള ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനുമായിരുന്നു പദ്ധതി. ഇതിലൂടെ സൈന്യത്തില്‍ കലഹം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം.


Also Read: ഹോസ്റ്റലില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയയാള്‍ക്കെതിരെ പരാതി നല്‍കിയ തന്നെ അധിക്ഷേപിച്ചു: ലക്കിടി ജവഹര്‍ കോളജിനെതിരെ ആരോപണവുമായി വിദ്യാര്‍ഥിനി രംഗത്ത്


കേരള, തമിഴ്‌നാട്, മഹാരാഷ്ട്ര തുടങ്ങിയ ഭാഗങ്ങളിലെ ഉദ്യോഗസ്ഥന്മാര്‍ ജനറലിന്റെ വിശ്വസ്തരായിരുന്നു. പിന്നീട് ആര്‍.എസ്.എസിന്റെ നേതൃത്വം മഹാരാഷ്ട്ര ബ്രാഹ്മണന്മാരുടെ കൈകളിലെത്തിയതോടെ ജനറല്‍ കരിയപ്പയെ ലക്ഷ്യം വച്ചു കൊണ്ടുള്ള പദ്ധതികള്‍ ഉപേക്ഷിക്കപ്പെടുകയായിരുന്നു എന്നും രേഖകള്‍ പറയുന്നു.

Advertisement