ആഗ്ര: ഗോമൂത്രത്തിനോ ചാണകത്തിനോ വേണ്ടി ഇനി മുതല്‍ തൊഴുത്തുകളില്‍ കാത്തിരിക്കേണ്ടി വരില്ലെന്നാണ് പുതിയ വാര്‍ത്തകള്‍ നല്‍കുന്ന സൂചന. പശുവിന്റെ മൂത്രത്തില്‍ നിന്നും ചാണകത്തില്‍ നിന്നുമുള്ള ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കാനൊരുങ്ങുകയാണ് ആര്‍.എസ്.എസ്. ഇത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് പുറമെ ‘മോദി കുര്‍ത്തകള്‍’, ‘യോഗി കുര്‍ത്തകള്‍’ തുടങ്ങിയവയും ലഭ്യമാകും.


Also Read: മകളുടെ പ്രണയം തകര്‍ക്കാന്‍ ഐ.എസ് റിക്രൂട്ട്‌മെന്റ് ആരോപിച്ച് അമ്മയുടെ പരാതി; പൊലീസ് അന്വേഷണത്തില്‍ പൊളിഞ്ഞത് വ്യാജ കഥ


മഥുരയിലെ ദീന്‍ ദയാല്‍ ധാമിലെ ഫാര്‍മസ്യൂട്ടിക്കല്‍ ലബോറട്ടറിയിലാണ് ഗോമൂത്രത്തില്‍ നിന്നും ചാണകത്തില്‍ നിന്നുമുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുക. ഇവ ഓണ്‍ലൈനായി ഉപഭോക്താക്കളിലെത്തിക്കുക എന്നതാണ് ആര്‍.എസ്.എസ്സിന്റെ തീരുമാനം. ആര്‍.എസ്.എസ്സിന്റേതാണ് ഈ ലബോറട്ടറി.

ഗോമൂത്രത്തില്‍ നിന്നുണ്ടാക്കുന്ന അര്‍ബുദത്തിനുള്ള മരുന്ന്, പ്രമേഹത്തിനുള്ള മരുന്ന്, ഫേസ് പാക്കുകള്‍, സോപ്പുകള്‍ തുടങ്ങിയ ‘കാമധേനു’ ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം മോദി-യോഗി കുര്‍ത്തകളും ഓണ്‍ലൈനില്‍ ഉടന്‍ ലഭ്യമാകുമെന്ന് ദീന്‍ ദയാല്‍ ധാം ഡെപ്യൂട്ടി സെക്രട്ടറി മനീഷ് ഗുപ്ത പറഞ്ഞു. ഉല്‍പ്പന്നങ്ങള്‍ ആര്‍.എസ്.എസ് ക്യാംപുകളിലും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.


Don’t Miss: ആറാംതമ്പുരാന്റെ ഡബ്ബിങ് കഴിഞ്ഞതും ഒന്നും പറയാതെ മോഹന്‍ലാല്‍ ഇറങ്ങിപ്പോയി; ഷാജിക്കൈലാസിനെ ആശങ്കപ്പെടുത്തിയ പ്രതികരണം


ഓണ്‍ലൈന്‍ വ്യാപാര വെബ്‌സൈറ്റുകളിലെ രജിസ്‌ട്രേഷന്‍ പുരോഗമിക്കുകയാണ്. സോപ്പുകള്‍ ഫേസ്പാക്കുകള്‍ എന്നിവ നിര്‍മ്മിക്കാനായി ഗോമൂത്രത്തിനൊപ്പം ചാണകവും ഉപയോഗിക്കും.  കണ്ണിലൊഴിക്കുന്ന മരുന്ന്, ടൂത്ത് പേസ്റ്റുകള്‍, ശ്വാസകോശത്തിലെ അണുബാധയ്ക്കുള്ള മരുന്ന് തുടങ്ങിയ ഉല്‍പ്പന്നങ്ങളും ഉടന്‍ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.