കണ്ണൂര്‍: തലശ്ശേരി എം.എല്‍.എയും സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗവുമായ എ.എന്‍ ഷംസീറിന് എതിരെ ആര്‍.എസ്.എസ് ഭീഷണി. ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഷംസീറിന്റെ വീട്ടിലേക്ക് മുദ്രവാക്യം വിളികളുമായെത്തുകയും വീട്ടുമതിലില്‍ ഭീഷണി സന്ദേശം എഴുതുകയുമായിരുന്നു.

ഷംസീറിന്റെ രംക്തം കൊണ്ട് ഓംകാളി പൂജ നടത്തുമെന്നായിരുന്നു ഭീഷണി. ഇന്നലെ വൈകിട്ടോടെയാണ് തലശ്ശേരിയിലെ വീട്ടിലെത്തി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കിയത്.

കൊലവിളി നടത്തിയ ആര്‍.എസ്.എസ് ക്രിമിനലുകളെ അറസ്റ്റ് ചെയ്യണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. കാരണമില്ലാതെ ആക്രമണമുണ്ടാക്കുകയും കലാപം സൃഷ്ടിക്കുകയുമാണ് ആര്‍.എസ്.എസിന്റെ ലക്ഷ്യമെന്നും ഡി.വൈ.എഫ്.ഐ ആരോപിച്ചു.


Also Read:‘ ആ കുട്ടിയെ നേരില്‍ കണ്ടതോടെയാണ് തേരകത്തോടുള്ള അസഹനീയത വര്‍ധിച്ചത് ‘ ; കൊട്ടിയൂര്‍ കേസിലെ പ്രതി ഫാദര്‍ തേരകത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി അഭിഭാഷകയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് 


അക്രമപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ ആര്‍.എസ്.എസ് തയ്യാറാകണമെന്നും അല്ലാത്ത പക്ഷം കനത്ത വില നല്‍കേണ്ടി വരുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി.