ഏതാണ്ട് 1000ത്തോളം ശാഖകള്‍ മാത്രമാണ് ഗുജറാത്തില്‍ ആര്‍.എസ്.എസിനുള്ളത്.


തിരുവനന്തപുരം: ആര്‍.എസ്.എസിന് ഗുജറാത്തിലുള്ളതിനേക്കാളധികം ശാഖകളുള്ളത് കേരളത്തില്‍. 5000ത്തിലേറെ ശാഖകളാണ് ആര്‍.എസ്.എസിനു കേരളത്തിലുള്ളതെന്ന് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നത്.

ആര്‍.എസ്.എസിനും ബി.ജെ.പിക്കും ശക്തമായ സ്വാധീനമുള്ള ഗുജറാത്തില്‍ പോലും ഇത്രയേറെ ശാഖകള്‍ ഇല്ല. ഏതാണ്ട് 1000ത്തോളം ശാഖകള്‍ മാത്രമാണ് ഗുജറാത്തില്‍ ആര്‍.എസ്.എസിനുള്ളത്.

കേരളത്തില്‍ ഇടതുപക്ഷത്തിന് അടിത്തറ നഷ്ടപ്പെടുകയാണെന്നും അതുകൊണ്ട് കൂടുതല്‍ ആളുകള്‍ ആര്‍.എസ്.എസിനൊപ്പം ചേരുകയാണെന്നുമാണ് ആര്‍.എസ്.എസ് സഹ പ്രചാര്‍ പ്രമുഖ് നന്ദകുമാര്‍ പറയുന്നത്.


Must Read: കമലിന്റെ ‘ആമി’ ഏറ്റെടുക്കുന്ന മഞ്ജുവാര്യര്‍ക്കുനേരെ സംഘികളുടെ സൈബര്‍ ആക്രമണം


രാജ്യമെമ്പാടുമായി ഒരു ലക്ഷം ശാഖകള്‍ ഉണ്ടാക്കാനാണ് ആര്‍.എസ്.എസ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലെത്തുന്നതിനു മുമ്പു തന്നെ ആര്‍.എസ്.എസിന്റെ ശാഖകളുടെ എണ്ണം വര്‍ധിക്കാന്‍ തുടങ്ങിയതെന്നും ഇവര്‍ പറയുന്നു. 2010-11 കാലഘട്ടത്തിലാണ് ആര്‍.എസ്.എസ് ശാഖകള്‍ വര്‍ധിക്കാന്‍ തുടങ്ങിയതെന്നാണ് ഇവരുടെ അവകാശവാദം.