ന്യൂദല്‍ഹി: നിരോധിത സംഘടനയായ സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് മൂവ്‌മെന്റും(സിമി) രാഷ്ട്രീയ സ്വയംസേവക് സംഘും(ആര്‍.എസ്.എസ്) തമ്മില്‍ വ്യത്യാസമൊന്നുമില്ലെന്നും രണ്ടിനും മതമൗലികവാദ സ്വഭാവമാണുള്ളതെന്നും കോണ്‍ഗ്രസ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി.

‘ ആര്‍.എസ്.എസും സിമിയും വര്‍ഗീയ സ്വഭാവമുള്ള മതമൗലികവാദ സംഘടനകളാണെന്ന് എനിക്കറിയാം. ആര്‍.എസ്.എസ് മാത്രമല്ല, ഹിന്ദു തീവ്രവാദ സംഘടനകളെല്ലാം ഈ ഗണത്തിലുള്ളതാണ്’- രാഹുല്‍ ഗാന്ധി പറഞ്ഞു.

വിവാദമായ പ്രസ്താവനയാണല്ലോ താങ്കള്‍ നടത്തിയതെന്ന ചോദ്യത്തിന് ഇതില്‍ വിവാദമുണ്ടെന്ന് തനിക്കു തോനുന്നില്ലെന്ന് രാഹുല്‍ പറഞ്ഞു. നിരോധിത സംഘടനയായ സിമിയും നാഗ്പൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.എസും സമമാകുന്നതെങ്ങനെ എന്ന ചോദിച്ചപ്പോള്‍ രണ്ടും വര്‍ഗ്ഗീയവും മതമൗലീക വീക്ഷണം പുലര്‍ത്തുന്നതുമാണെന്ന് രാഹുല്‍ പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസില്‍ വര്‍ഗ്ഗീയമതമൗലീക വാദികള്‍ക്ക് സ്ഥാനമില്ലെന്നും അദേഹം പറഞ്ഞു.