കണ്ണൂര്‍: ആര്‍.എസ്.എസുകാരനെ ഭീഷണിപ്പെടുത്തി സ്ഥലവും വാഹനവും കൈക്കാലക്കിയ കേസില്‍ മണ്ഡലം സേവാ പ്രമുഖ് അറസ്റ്റില്‍.

കണ്ണൂര്‍ ഇരിട്ടി പുന്നാട് മണ്ഡലം സേവാ പ്രമുഖ് ജൈജൂ എന്ന ശരത്തിനെ ധര്‍മ്മടം പോലീസ് അറസ്റ്റ് ചെയതത്. മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കിയ ശരത്തിനെ റിമാന്‍ഡ് ചെയ്തു

പുന്നാട് സ്വദേശിയായ ആര്‍.എസ്.എസ് പ്രവര്‍ത്തകനും സുഹൃത്തുമായ വിഷ്ണു പ്രസാദ് നമ്പൂതിരിയെ ശരത് ഭീഷണിപ്പെടുത്തി പന്ത്രണ്ടര സെന്റ് സ്ഥലവും ബൊലെറോ വാഹനവും എഴുതി വാങ്ങിയതായാണ് പരാതി.

തട്ടിയെടുത്ത വാഹനത്തില്‍ കറങ്ങി നടക്കുമ്പോഴാണ് ശരത് പൊലീസ് പിടിയിലായത്.


Dont Miss ‘ജസ്റ്റിസ് കര്‍ണന്‍ നേപ്പാളിലോ ബംഗ്ലാദേശിലോ ഉണ്ടാകാം’; അന്താരാഷ്ട്ര നീതിന്യായ കോടതിയിലെത്തിക്കാനായി രാഷ്ട്രപതിയെ സമീപിക്കുമെന്നും കര്‍ണന്റെ അഭിഭാഷകന്‍


കര്‍ണ്ണാടകയിലെ കൂട്ടയില്‍ ഒരു കോടിയോളം രൂപയുടെ കുഴല്‍പ്പണം തട്ടിയെടുത്തു വീതം വെച്ചതില്‍ ഒന്‍പത് ലക്ഷം രൂപ ശരത് വിഷ്ണു പ്രസാദ് നമ്പൂതിരിക്ക് കടമായി നല്‍കിയിരുന്നു.

നോട്ട് നിരോധനത്തിനിടയില്‍ പഴയ നോട്ട് മാറി കിട്ടാനാണ് പലിശ രഹിത വായ്പയായി പണം നല്കിയത്. എന്നാല്‍ ഇത് തിരിച്ചു ലഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് അതിക്രമത്തില്‍ കലാശിച്ചത് എന്ന് പോലീസ് പറഞ്ഞു.