നാഗ്പൂര്‍: രാമജന്മഭൂമി വിഭജിക്കുന്നതിനെ എതിര്‍ക്കുന്നുവെന്ന് ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവത്. ഭൂമിവിഭജനം പ്രശ്‌നത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നും മോഹന്‍ ഭഗവത് വ്യക്തമാക്കി.

നാഗ്പൂരില്‍ നടന്ന ഹിന്ദുസമ്മേളനത്തിലാണ് ആര്‍ എസ് എസ് മേധാവി ഇക്കാര്യം വ്യക്തമാക്കിയത്. ഭൂമിവിഭജനം പ്രശ്‌നത്തെ കൂടുതല്‍ സങ്കീര്‍ണമാക്കും. രാമക്ഷേത്രം നിര്‍മ്മിക്കുന്നതിലൂടെ മാത്രമേ ദേശീയോദ്ഗ്രഥനം സാധ്യമാകൂ എന്നും ഭാഗവത് പറഞ്ഞു.