തിരുവനന്തപുരം: ഇന്ത്യയോടുള്ള ശത്രുതാ മനോഭാവം പാകിസ്ഥാന്‍ തുടരുന്നിടത്തോളം കാലം ഇന്ത്യ-പാക് ചര്‍ച്ചകള്‍ കൊണ്ട് ഫലമുണ്ടാകില്ലെന്ന് ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭഗവത്. ‘ പാകിസ്ഥാന്‍ ഇന്ത്യയോട് ശത്രുതാ നിലപാട് തുടര്‍ന്ന് കൊണ്ടിരിക്കയാണ്. ഈ നിലപാട് മാറ്റാത്തിടത്തോളം കാലം ചര്‍ച്ച ഫലപ്രദമാകില്ല’- ഭഗവത് വ്യക്തമാക്കി. ചര്‍ച്ച വിജയിക്കണമെങ്കില്‍ സാഹചര്യം മാറേണ്ടതുണ്ട്. ഇന്ത്യ എപ്പോഴും സംഭാഷണത്തിന് തയ്യറാണ്. എന്നാല്‍ പാകിസ്ഥാന്‍ ഇന്ത്യയെ വിശ്വസിക്കാന്‍ തയ്യാറാവുന്നില്ല- ഭഗവത് പറഞ്ഞു. തിരുവനന്ത്യപുരം പ്രസ്‌ക്ലബില്‍ മീറ്റ് ദ പ്രസില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോഹന്‍ ഭഗവത് .

മാലേഗാവ് സ്‌ഫോടനം പോലെയുള്ള കാര്യങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളാണ്. ശ്രീരാമ സേന പോലെയുള്ള സംഘടനകളുമായി ആര്‍ എസ് എസിന് നേരിട്ട് ബന്ധമില്ല. വോട്ട് ബാങ്ക് രാഷ്ട്രീയം ആര്‍ എസ് എസിനില്ല. മതസംവരണം സംഘടനാവിരുദ്ധമാണെന്നും രംഗനാഥ കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീകരിക്കാനാവില്ലെന്നും മോഹന്‍ ഭാഗവത് വ്യക്തമാക്കി.

Subscribe Us: