ന്യൂദല്‍ഹി: മോദി സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങളുമായി ആര്‍.എസ്.എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി
ദത്താത്രേയ ഹൊസബലേ. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സംഭവിക്കുന്ന കര്‍ഷക ആത്മഹത്യകളോടുള്ള അധികാരികളുടെ നിലപാട് ശരിയല്ലെന്നും സര്‍ക്കാരിന്റെ നയങ്ങള്‍ സാമ്പത്തിക നീതി കൊണ്ടു വരുന്നതില്‍ പരാജയപ്പെട്ടെന്നും ദത്താത്രേയ ഹൊസബലേ പറഞ്ഞു.

ഏതാനും ചില വ്യക്തികളെ കോടീശ്വരന്മാരാക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും ആര്‍.എസ്.എസ് നേതാവ് പറഞ്ഞു.

10 വര്‍ഷത്തിനിടെ ഒരു ലക്ഷം കര്‍ഷകര്‍ രാജ്യത്ത് ആത്മഹത്യ ചെയ്തു. ഒരു സര്‍ക്കാരും താഴെയിറക്കപ്പെട്ടിട്ടില്ല. 10 ഐ.ടി കമ്പനി മുതളാളിമാരാണ് ഇങ്ങനെ ചെയ്തതെങ്കില്‍ എന്തു സംഭവിക്കുമായിരുന്നെന്നും ആര്‍.എസ്.എസ് നേതാവ് ചോദിച്ചു.

സംഘപരിവാര്‍ അനുകൂല തിങ്ക്ടാങ്ക് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്താണ് മോദിക്കെതിരായ പരാമര്‍ശം.