ഇന്‍ഡോര്‍: ആര്‍.എസ്.എസ് മുന്‍ പ്രചാരകന്‍ സുനില്‍ ജോഷിയുടെ കൊലപാതകത്തെപ്പറ്റി സി.ബി.ഐ അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. 2007ലെ അജ്മീര്‍ ദര്‍ഗ സ്‌ഫോടനത്തിനു പിന്നിലെ ബുദ്ധികേന്ദ്രമാണ് സുനില്‍ ജോഷിയെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

സംഭവത്തെപ്പറ്റിയുള്ള തെളിവുകള്‍ നശിപ്പിക്കുന്നതിനായി ആര്‍.എസ്.എസ് സുനില്‍ ജോഷിയെ കൊല്ലുകയായിരുന്നു എന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 2007 ഡിസംബറിലാണ് ജോഷി വെടിയേറ്റു മരിച്ചത്.