എഡിറ്റര്‍
എഡിറ്റര്‍
വെണ്ണല സജീവനെ ആക്രമിച്ച കാലൊടിച്ച സംഭവം: ആര്‍.എസ്.എസ് മുഖ്യകാര്യവാഹക് പിടിയില്‍
എഡിറ്റര്‍
Monday 8th May 2017 2:53pm

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന കൗണ്‍സില്‍ അംഗം വെണ്ണല സജീവനെ ആക്രമിച്ച സംഭവത്തില്‍ ആര്‍.എസ്.എസ് കാര്യവാഹക് കസ്റ്റഡിയില്‍. ആര്‍.എസ്.എസ് തൃക്കാക്കര മുഖ്യകാര്യവാഹക് ജയചന്ദ്രനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഇയാളാണ് ആക്രമണം ആസൂത്രണം ചെയ്തു നടപ്പിലാക്കിയതെന്ന് തെളിഞ്ഞിട്ടുണ്ട്. ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘമാണ് ആക്രമണത്തിനു പിന്നിലെന്ന് സജീവന്‍ പാലാരിവട്ടം പൊലീസിനു മൊഴി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.


Must Read: വസ്തുതാന്വേഷണം: കൂടുതല്‍ വിദേശയാത്ര നടത്തിയത് മന്‍മോഹന്‍ സിങ്ങോ മോദിയോ? അമിത് ഷായുടെ വാദം പച്ചക്കള്ളം ; സത്യം ഇതാണ് 


ഇയാളെക്കൂടാതെ നാലോളം പ്രതികളും പൊലീസ് കസ്റ്റഡിയിലാണെന്നാണ് സൂചന. പ്രാദേശിക ആര്‍.എസ്.എസ് നേതാക്കളുമായുള്ള പ്രശ്നങ്ങളാണ് അക്രമത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍. വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വങ്ങള്‍ ഇടപെട്ടെങ്കിലും, പരിഹാരമായിരുന്നില്ല.

ഞായറാഴ്ച രാത്രിയാണ് സജീവനെ ബൈക്കിലെത്തിയ അക്രമിസംഘം മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ സജീവന്റെ കാല് ഒടിഞ്ഞിരുന്നു. വീട്ടില്‍ അതിക്രമിച്ച് കയറിയായിരുന്നു അതിക്രമം. കാല് തല്ലിയൊടിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് സജീവന്‍ മൊഴി നല്‍കിയിരിക്കുന്നത്.

നിലവില്‍ ഏറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സയിലാണ് സജീവന്‍.

സംസ്ഥാനത്താകെ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരെ സി.പി.ഐ.എം ആക്രമിക്കുന്നുവെന്ന പ്രചരണം, ദേശീയ തലത്തില്‍ ഇരുകൂട്ടരും ശക്തമായി പ്രചരിപ്പിക്കുന്ന സാഹചര്യത്തിലാണ് ഇവര്‍ക്കിടയിലെ തമ്മിലടി.

Advertisement