എഡിറ്റര്‍
എഡിറ്റര്‍
‘ആര്‍.എസ്.എസുകാര്‍ മഹാത്മാഗാന്ധിയെ കൊന്നു’
എഡിറ്റര്‍
Thursday 6th March 2014 6:40pm

rahu-g-2

മുംബൈ: ആര്‍.എസ്.എസുകാര്‍ മഹാത്മാ ഗാന്ധിയെ കൊന്നതിനു ശേഷം ഇപ്പോള്‍ തിരഞ്ഞെടുപ്പു സമയത്ത് അദ്ദേഹത്തിന്റെ പേരു പറഞ്ഞ് വോട്ടു പിടിയ്ക്കാന്‍ ഇറങ്ങുകയാണെന്ന് കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

മുംബൈയില്‍ തിരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പങ്കെടുത്ത് സംസാരിയ്ക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിയ്ക്കുന്നത് ഈ നാടിന്റെ പ്രത്യയശാസ്ത്രമാണ്. ജനങ്ങളുടെ പ്രത്യയശാസ്ത്രമാണ്. ഞങ്ങള്‍ ജനങ്ങളെ ഒറ്റക്കെട്ടാക്കുകയാണ്. ഭഗവദ്ഗീതയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട പ്രത്യയശാസ്ത്രമാണ് ഞങ്ങളുടേത്.

ബി.ജെ.പിയെ പോലെയല്ല, ഒതുങ്ങിയ രാഷ്ട്രീയമാണ് കോണ്‍ഗ്രസിന്റേത്. ബി.ജെ.പി സംഘര്‍ഷങ്ങള്‍ സൃഷ്ടിയ്ക്കുകയാണ്. അത് മതങ്ങള്‍ക്കും, ജാതികള്‍ക്കും, സംസ്ഥാനങ്ങള്‍ക്കും ഏതിനുമിടയിലായാലും ശരി.

കഴിഞ്ഞ പത്തു വര്‍ഷമായി ഓരോ ഇന്ത്യക്കാരനും ഗുണകരമായ രീതിയിലുള്ള ഒതുങ്ങിയ രാഷ്ട്രീയമാണ് കോണ്‍ഗ്രസ് കാഴ്ച വെച്ചത്.

രാജ്യത്തെ പാവപ്പെട്ട ജനങ്ങളെ ബി.ജെ.പി ഒരിക്കലും പരിഗണിയ്ക്കാറില്ല. എന്നാല്‍ അവരെ കൂടി പരിഗണിയ്ക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. ഹരിത വിപ്ലവം മുതല്‍ ഐ.ടി വളര്‍ച്ച വരെ എല്ലാ കാര്യങ്ങളും ജനങ്ങളുടെ അഭിപ്രായമനുസരിച്ചാണ് നടന്നിട്ടുള്ളത്.

ജനങ്ങളുടെ പങ്കാളിത്തമില്ലായിരുന്നുവെങ്കില്‍ നമുക്ക് ഒന്നും ചെയ്യാനാവില്ലായിരുന്നു- രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Advertisement