Categories

തിരുവനന്തപുരത്ത് ആര്‍.എസ്.എസ് കാര്യവാഹക് ഇടവക്കാട് രാജേഷിന്റെ കൈവെട്ടി മാറ്റി

തിരുവനന്തപുരം ശ്രീകാര്യത്ത് ആര്‍.എസ്.എസ് കാര്യവാഹകിന് വെട്ടേറ്റു. ആര്‍.എസ്.എസ് കാര്യവാഹക് ഇടവക്കോട് രാജേഷിനാണ് വെട്ടേറ്റത്. ഇയാളുടെ കൈവെട്ടി മാറ്റിയതായാണ് റി്്‌പ്പോര്‍ട്ട്. രാജേഷിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മണികണ്ഠന്‍ എന്നയാളുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുണ്ടാ ആക്ട് പ്രകാരം ശിക്ഷയനുഭവിച്ചിട്ടുള്ളയാളാണ് ഇയാള്‍.

വ്യാഴാഴ്ച രാത്രിയാണ് തിരുവനന്തപുരം നഗരത്തില്‍ സിപിഐഎം-ബിജെപി സംഘര്‍ഷം രൂക്ഷമായത്. സിപിഐഎം പ്രവര്‍ത്തകരുടെ വീടിന് നേരെ ആക്രമണമുണ്ടായി. പിന്നാലെ ബിജെപിയുടെ സംസ്ഥാന സമിതി ഓഫിസും ബിനീഷ് കോടിയേരിയുടെ വീടും ആക്രമിക്കപ്പെട്ടിരുന്നു.