എഡിറ്റര്‍
എഡിറ്റര്‍
കോഴിക്കോട് ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ നാളെ ആര്‍.എസ്.എസ് ഹര്‍ത്താല്‍
എഡിറ്റര്‍
Thursday 8th June 2017 10:54pm

കോഴിക്കോട്: ആര്‍.എസ്.എസ് വടകര ജില്ലാ കാര്യാലയത്തിനു നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട്ടെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ നാളെ ഹര്‍ത്താല്‍.

വടകര, പേരാമ്പ്ര, കൊയിലാണ്ടി, കുറ്റ്യാടി, നാദാപുരം എന്നിവിടങ്ങളിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് ആര്‍എസ്എസ് ജില്ലാ കാര്യവാഹ് ശ്രീലേഷ് അറിയിച്ചു.
സി.പി.ഐ.എം വടകര ഏരിയകമ്മിറ്റി ഓഫിസിന് നേരെ ഇന്നലെ രാത്രി ആക്രമണം ഉണ്ടായിരുന്നു. ആക്രമണത്തില്‍ ഓഫിസിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നിരുന്നു. ഒളവണ്ണയിലും പാര്‍ട്ടി ഓഫീസിനു നേരെ അക്രമണം നടന്നിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഇടതുമുന്നണി ഇന്ന് ഹര്‍ത്താല്‍ നടത്തിയിരുന്നു.


Also Read: ‘വൈദ്യശാസ്ത്രത്തിന് ഒന്നും ചെയ്യാന്‍ കഴിയില്ല, എല്ലാം ദൈവത്തിന്റെ കരങ്ങളില്‍, അഭയം പ്രാപിച്ചാല്‍ അവിടുന്ന് നമ്മേ കൈവിടില്ല ‘; ഡെങ്കിപ്പനിക്കെതിരെ കോഴിക്കോട് സര്‍വ്വമത പ്രാര്‍ത്ഥനയും ഉപവാസവും


വടകരയില്‍ ആര്‍.എസ്.എസ് ഓഫീസിന് നേരെ ഇന്നു വൈകിട്ടാണ് ആക്രമണം നടന്നത്. ഒരാള്‍ക്ക് പരുക്ക് പറ്റിയിരുന്നു. പക്കയില്‍ സ്വദേശി ബിജുവിനാണ് പരിക്കേറ്റത്. പ്രകടനം കഴിഞ്ഞെത്തിയ സി.പി.ഐ.എം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ആര്‍.എസ്.എസ് ആരോപിച്ചു.

 

Advertisement