എഡിറ്റര്‍
എഡിറ്റര്‍
കൊലക്കേസുകളിലും ആക്രമണങ്ങളിലും ശിക്ഷിക്കപ്പെട്ടവരെ സഹായിക്കാന്‍ കേരളത്തില്‍ നിന്ന് 500 കോടി ശേഖരിക്കാന്‍ ആര്‍.എസ്.എസ്
എഡിറ്റര്‍
Wednesday 24th May 2017 9:56am

തിരുവനന്തപുരം: സംസ്ഥാനത്തുനിന്ന് ആര്‍.എസ്.എസ് 500 കോടി രൂപ ഫണ്ട് ശേഖരിക്കുന്നതായി റിപ്പോര്‍ട്ട്. കൊലക്കേസുകളിലും ആക്രമണങ്ങളിലും ശിക്ഷിക്കപ്പെട്ടവരെ സഹായിക്കാനാണ് നിധിസമാഹരണമെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

ആര്‍.എസ്.എസിന്റെ വ്യാപക ഫണ്ട് ശേഖരണത്തെക്കുറിച്ച് പൊലീസ് ഇന്റലിജന്‍സ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അപകടകരമായ വര്‍ഗീയധ്രുവീകരണമടക്കം ഫണ്ട് സമാഹരണത്തിലുണ്ടെന്ന മുന്നറിയിപ്പും ഇന്റലിജന്‍സ് നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കേരളത്തില്‍നിന്ന് 700കോടി രൂപ സമാഹരിക്കാന്‍ സംസ്ഥാന ബി.ജെ.പി കോര്‍കമ്മിറ്റിയോഗം അടുത്തിടെ തീരുമാനിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് ഫണ്ടെന്നാണ് ബി.ജെ.പി നേതൃത്വം അറിയിച്ചിരുന്നത്.


Dont Miss ധര്‍മ്മപുത്രരുടെ പുനരവതാരമാണ് പുതുപ്പളളി കുഞ്ഞൂഞ്ഞ്. കായംകുളം കൊച്ചുണ്ണിയും വെള്ളായണി പരമുവുമൊക്കെ എത്രയോ നിസ്സാരന്മാര്‍: ജയശങ്കര്‍


മോദിസര്‍ക്കാര്‍ വന്നശേഷം കേന്ദ്രഭരണത്തിലൂടെ സംസ്ഥാനത്തെ സംഘപരിവാരത്തിന് കനത്ത ഫണ്ട് ലഭിക്കുന്നുണ്ട്. ഇതിന് പുറമെയുള്ള ഫണ്ട് സമാഹരണം സംശയം ജനിപ്പിക്കുന്നതാണെന്നും ദേശാഭിമാനിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ആര്‍.എസ്.എസ് മെയ് മാസം നിധി സമാഹരണമാസമായി ആചരിക്കുകയാണ്. 30നകം തുക സമാഹരിക്കാനാണ് തീരുമാനം. ആര്‍.എസ്.എസ് പ്രജ്ഞാപ്രവാഹക് പ്രചാരകായ (ബൗദ്ധികവിഭാഗം) ജെ സേതുമാധവനാണ് നിധിസമാഹരണത്തിന്റെ ഏകോപന ചുമതല. സംസ്ഥാന പ്രാന്തപ്രചാരക് പി ഗോപാലന്‍കുട്ടിയുടെ നേതൃത്വത്തില്‍ പ്രത്യേക സമിതിയുമുണ്ട്.


Dont Miss ‘ഉയരങ്ങളില്‍ എത്തുമ്പോള്‍ ചവിട്ടി നിന്ന മണ്ണിനെ മറക്കരുത്’ സുരേഷ് ഗോപിക്ക് ശ്രീധരന്‍ പിള്ളയുടെ പരസ്യവിമര്‍ശനം 


സമിതിയുടെ യോഗം 27ന് കൊച്ചിയില്‍ ചേരും. സുബ്രഹ്മണ്യന്‍സാമി, സാക്ഷിമഹാരാജ് തുടങ്ങിയ ദേശീയനേതാക്കളടക്കം പങ്കെടുക്കുന്ന യോഗം ബൌദ്ധികവിഭാഗ കൂട്ടായ്മയെന്നാണ് ആര്‍.എസ്.എസ്നേതൃത്വം അവകാശപ്പെടുന്നത്.

ഫണ്ട് സമാഹരണ അവലോകനവും അജന്‍ഡയിലുണ്ട്. കോയമ്പത്തൂരില്‍ ഈയടുത്ത് ചേര്‍ന്ന ആര്‍.എസ്.എസ് അഖിലഭാരത പ്രതിനിധിസഭ ദേശീയതലത്തില്‍ കേരളത്തിലെ സംഘത്തെ സഹായിക്കാന്‍ നിധിനല്‍കാന്‍ തീരുമാനിച്ചിരുന്നു.

കൊലക്കേസില്‍ അകപ്പെട്ടവരെ സഹായിക്കാനാണ് ഫണ്ട് എന്നാണ് മണ്ഡലം, മഹാനഗരം ശാഖ എന്നീ സംഘടനാസമിതികളിലൂടെയും വിശദീകരിച്ചിട്ടുള്ളത്. അതേസമയം 500 കോടിഫണ്ട് സമാഹരിക്കുന്നില്ലെന്നാണ് ആര്‍.എസ്.എസ് നേതൃത്വത്തിന്റെ ഔദ്യോഗിക പ്രതികരണം. കണ്ണൂര്‍ പീഡിതനിധി എന്നപേരില്‍ പണം പിരിക്കുന്നുണ്ടെന്നും അറിയിച്ചു.

Advertisement