കരുനാഗപ്പള്ളി: സ്‌കൂള്‍ കവാടത്തിലെ ആര്‍.എസ്.എസിന്റെ കൊടി പൊലീസ് ഇടപെട്ട് നീക്കി. തഴവ ഗവ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കവാടത്തിന് മുന്നില്‍ ആര്‍.എസ്.എസ് ഇരുവശവും സ്ഥാപിച്ചിരുന്ന അവരുടെ കൊടിയാണ് പൊലീസെത്തി നീക്കം ചെയ്തത്.

Subscribe Us:

Dont Miss തീവ്രവാദികള്‍ക്ക് ‘സുരക്ഷിത കേന്ദ്രം’ നല്‍കുന്ന രാജ്യങ്ങളില്‍ പാകിസ്ഥാനുമുണ്ടെന്ന് യു.എസ്


വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സ്‌കൂള്‍ കവാടത്തില്‍ കൊടി കെട്ടിയതെന്ന പരാതിയെത്തുടര്‍ന്നായിരുന്നു പൊലീസ് നടപടി.

സ്‌കൂള്‍ കവാടത്തില്‍ കൊടി സ്ഥാപിച്ചതിനെതിരെ വിവിധ വിദ്യാര്‍ഥി സംഘടനകള്‍ പി.ടി.എയ്ക്ക് പരാതി നല്‍കിയിരുന്നു. ഇത് ശരിയായ നടപടിയല്ലെന്നും എത്രയും പെട്ടെന്ന് തന്നെ കൊടി അഴിച്ചുമാറ്റണമെന്നും വിദ്യാര്‍ത്ഥി സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് കരുനാഗപ്പള്ളി എസ്ഐ വി ശിവകുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് എത്തി കൊടി നീക്കിയത്.