എഡിറ്റര്‍
എഡിറ്റര്‍
നാരദ ജയന്തി ദിനത്തില്‍ ദേശസ്‌നേഹികളായ മാധ്യമപ്രവര്‍ത്തകരെയും സോഷ്യല്‍മീഡിയ ഗ്രൂപ്പ് അഡ്മിന്മാരെയും ആദരിക്കാനൊരുങ്ങി ആര്‍.എസ്.എസ്
എഡിറ്റര്‍
Wednesday 10th May 2017 4:16pm

 

കൊല്‍ക്കത്ത: നാരദ ജയന്തി ദിനത്തില്‍ പശ്ചിമ ബംഗാളിലെ ദേശസ്‌നേഹികളായ മാധ്യമപ്രവര്‍ത്തകരെ ആദരിക്കാന്‍ ഒരുങ്ങി ആര്‍.എസ്.എസ്. സംഘടനയ്ക്ക് കീഴിലുള്ള വിശ്വ സാമ്‌വേദ് കേന്ദ്രയാണ് മാധ്യമപ്രവര്‍ത്തകരെയും സോഷ്യല്‍മീഡിയ ഗ്രൂപ്പ് അഡ്മിന്മാരെയും ആദരിക്കുന്നത്.


Also read ‘അവളെ പിരിയാന്‍ തനിക്കാവില്ല; ഒരു ശ്മശാനത്തിനും വിട്ടുകൊടുക്കാന്‍ കഴിയില്ല’; ഭാര്യയുടെ മൃതദേഹത്തിനൊപ്പം ഭര്‍ത്താവ് കഴിഞ്ഞത് 6 ദിവസം 


ആര്‍.എസ്.എസിന്റെ കാഴ്ചപ്പാടനുസരിച്ച് ലോക്തതിലെ ആദ്യത്തെ മാധ്യമപ്രവര്‍ത്തകനായ നാരദമുനിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് മാധ്യമപ്രവര്‍ത്തകരെ ആദരിക്കുന്നത്. സത്യസന്ധമായ മാധ്യമപ്രവര്‍ത്തനം രാജ്യത്തെ ശക്തിപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്യസ്നേഹികളായ മാധ്യമപ്രവര്‍ത്തകരെ കണ്ടെത്തി ആദരിക്കാന്‍ വിശ്വ സാമ്‌വേദ് കേന്ദ്ര തീരുമാനിച്ചിരിക്കുന്നത്.

മാധ്യമപ്രവര്‍ത്തകര്‍ക്ക് രാജ്യത്തിന്റെ ഉന്നമനന്നിനായ് ഇടപെടുന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പ് അഡ്മിന്‍മാരെയും ആദരിക്കും. പശ്ചിമ ബംഗാളില്‍ കലാപം നടന്ന പ്രദേശങ്ങളായ കാലിയച്ഛക്, ദുലാഗര്‍ഹ് എന്നിവടങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരെയാണ് ആദരിക്കുന്നതെന്ന് ആര്‍.എസ്.എസ് വക്താവ് ബിലാപ് റോയ് മാധ്യമങ്ങളോട് പറഞ്ഞു.


Dont miss പുതിയ വര്‍ക്ക് തുടങ്ങി പട്ടികള്‍ കുരച്ചോളുവെന്ന് ഗോപീ സുന്ദറിന്റെ പോസ്റ്റ്; വൈറലായി ആരാധകന്റെ മറുപടി


മെയ് 13നാണ് പരിപാടി നടക്കുക. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠിയാണ് ചടങ്ങിലെ മുഖ്യാതിഥി. ഹിന്ദു മഹാസഭാ നേതാവ് നബിയെക്കുറിച്ച് നടത്തിയ പ്രസ്താവനയെ തുടര്‍ന്നാണ് കഴിഞ്ഞ ജനുവരി 3ന് മാല്‍ഡ ജില്ലയിലെ കാലിയച്ഛകില്‍ കലാപം നടന്നത്.

ഇവിടെ അക്രമാസക്തരായ ജനക്കൂട്ടം പോലീസ് സ്റ്റേഷന് തീയിടുകയായിരുന്നു. കലാപവുമായി ബന്ധപ്പെട്ട് 65 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കലാപകാരികളെ നിയന്ത്രിക്കുന്നതില്‍ പോലീസ് പരാജയപ്പെട്ടുവെന്നും ഒരു സമുദായത്തോട് മാത്രം അനുകൂല സമീപനം സ്വീകരിച്ചുവെന്നും ബി.ജെ.പി ആരോപിച്ചിരുന്നു.

Advertisement