എഡിറ്റര്‍
എഡിറ്റര്‍
സ്ത്രീകളെ ശാഖയില്‍ ഉള്‍പ്പെടുത്താന്‍ തത്ക്കാലം ഉദ്ദേശിക്കുന്നില്ല: ആര്‍.എസ്.എസ്
എഡിറ്റര്‍
Thursday 12th October 2017 3:34pm

ന്യൂദല്‍ഹി: സ്ത്രീകളെ ശാഖയില്‍ ഉള്‍പ്പെടുത്താന്‍ ആര്‍.എസ്.എസ് തയ്യാറെടുക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ആര്‍.എസ്.എസ് നേതൃത്വം.

തികച്ചും അടിസ്ഥാനരഹിതമായ റിപ്പോര്‍ട്ടാണ് അതെന്നും സ്ത്രീകളെ ശാഖയില്‍ എടുക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ആര്‍.എസ്.എസ് മുതിര്‍ന്ന നേതാവ് മന്‍മോഹന്‍ വൈദ്യ പ്രതികരിച്ചു.

രാഷ്ട്ര സേവിക സമിതിയില്‍ സ്ത്രീകള്‍ക്ക് പ്രാധിനിത്യമുണ്ടെന്നും ഇവിടെ നടക്കുന്ന എല്ലാ പരിപാടിയിലും കാമ്പയിനുകളിലും സ്ത്രീകളും പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ആര്‍.എസ്.എസിനെ പിന്തുണ്ക്കാനുള്ള അന്തരീക്ഷം കുടുംബങ്ങളില്‍ സൃഷ്ടിക്കുകയാണ് സ്ത്രീകള്‍ ചെയ്യേണ്ടതെന്നും ആര്‍.എസ്.എസ് ട്വീറ്റില്‍ പറഞ്ഞു.


Dont Miss ആരുഷി കൊലക്കേസ്; തല്‍വാര്‍ ദമ്പതികളെ വെറുതെ വിട്ടു


വനിതാ പ്രാതിനിധ്യത്തിന്റെ പേരില്‍ ആര്‍.എസ്.എസിനെ വിമര്‍ശിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ആര്‍.എസ്.എസ് നേതൃത്വം രംഗത്തെത്തിയിരുന്നു. ആര്‍.എസ്.എസ് ശാഖകളില്‍ ഷോര്‍ട്ട്‌സ് ധരിച്ച് ഏതെങ്കിലും സ്ത്രീകള്‍ പങ്കെടുക്കുന്നത് കണ്ടിട്ടുണ്ടോയെന്ന രാഹുലിന്റെ ചോദ്യത്തിനെതിരെയായിരുന്നു ആര്‍.എസ്.എസ് രംഗത്തെത്തിയത്.

പാവാടയിട്ട് സ്ത്രീകളെ കാണണമെങ്കില്‍ സ്ത്രീകളുടെ ഹോക്കി കാണാന്‍ പോകുന്നതായിരിക്കും നല്ലതെന്നും അവിടെ സ്ത്രീ കളിക്കാന്‍ ധരിക്കുന്ന വേഷം നോക്കി താങ്കള്‍ക്ക് നില്‍ക്കാമെന്നും മന്‍മോഹന്‍ വൈദ്യ പ്രതികരിച്ചിരുന്നു.

ആര്‍.എസ്.എസിന്റെ കാമ്പുകളില്‍ ഇപ്പോള്‍ പുരുഷന്‍മാര്‍ക്ക് മാത്രമാണ് പ്രാധിനിത്യം. എന്നാല്‍ അതിനര്‍ത്ഥം ആര്‍.എസ്.എസില്‍ സ്ത്രീപ്രാധിനിത്യമില്ലെന്ന് അല്ല. കോണ്‍ഗ്രസിലെ സ്ത്രീ പ്രാധിനിത്യത്തെ ആര്‍.എസ്.എസുമായി താരതമ്യം ചെയ്യുകയാണ് രാഹുല്‍. എന്നാല്‍ ആര്‍.എസ്.എസ് അത്തരമൊരു താരതമ്യത്തിന് നില്‍ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നവസര്‍ജന്‍ യാത്രയുടെ ഭാഗമായി വഡോദരയില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുമ്പോഴാണ് രാഹുല്‍ ആര്‍.എസ്.എസിനെ വിമര്‍ശിച്ചത്. ‘ആര്‍.എസ്.എസു’കാര്‍ കരുതുന്നത് സ്ത്രീകള്‍ നിശ്ശബ്ദരായിരിക്കണമെന്നാണ്. സ്ത്രീകള്‍ മിണ്ടിയാല്‍ വായടപ്പിക്കാനാവും ഉത്സാഹം. ആര്‍.എസ്.എസ്. ശാഖകളില്‍ ഷോര്‍ട്സ് ധരിച്ച് ഏതെങ്കിലും സ്ത്രീ പങ്കെടുക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ..? ബി.ജെ.പി.യില്‍ ധാരാളം സ്ത്രീകളുണ്ട്. പക്ഷേ അവരുടെ പിതൃസഘടനയായ ആര്‍.എസ്.എസില്‍ ഒരു സ്ത്രീയെപ്പോലും ഞാന്‍ കണ്ടിട്ടില്ല.. – ഇതായിരുന്നു രാഹുലിന്റെ വാക്കുകള്‍.

Advertisement