നാഗ്പൂര്‍: ഹിന്ദു സമുദായത്തിന് ഭീകരതയുമായോ തിരിച്ചോ ഒരു ബന്ധവുമില്ലെന്ന് ആര്‍ എസ് എസ്. ഹിന്ദു ഭീകരത, കാവി ഭീകരത എന്നീ പദങ്ങള്‍ എന്നീ പദങ്ങള്‍ സമുദായത്തെ കരിവാരിത്തേക്കാന്‍ വേണ്ടിയാണെന്ന് ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭഗവത്.

ഹിന്ദുക്കള്‍ക്ക് ഭീകരതയുമായി കൈകോര്‍ക്കാനാവില്ല. കാവി ഭികരത എന്ന വാദം ഹിന്ദുക്കളെ തകര്‍ക്കാനും മറ്റുമതസമുദായങ്ങളെ പുഷ്ടിപ്പെടുത്താനുമുള്ളതാണെന്നും മോഹന്‍ ഭഗവത് അഭിപ്രായപ്പെട്ടു. ഏതെങ്കിലും വ്യക്തികള്‍ കാണിക്കുന്ന അതിക്രമങ്ങള്‍ക്ക് സമുദായത്തെ മുഴുവനായും കുറ്റപ്പെടുത്തുന്നത് അനുവദിക്കാനാകില്ലെന്നും നാഗ്പൂരില്‍ ആര്‍ എസ് എസ് റാലിയില്‍ സംസാരിക്കേ മോഹന്‍ ഭഗവത് വ്യക്തമാക്കി.