കൊച്ചി: മാറാട് കലാപത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കുമെന്ന് ആര്‍.എസ്.എസ് പ്രാന്തീയ പരിവാര്‍ ബൈഠക് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. എന്നാല്‍ വിഷയവുമായി ബന്ധപ്പെട്ട് ശ്രീധരന്‍പിള്ള പാണക്കാട് തങ്ങളുമായി കൂടിക്കാഴ്ച നടത്തിയത് വ്യക്തിപരമാണെന്നും ആര്‍.എസ്.എസ് വ്യക്തമാക്കി.

മാറാട് കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സംഘപരിവാര മുഖപത്രത്തിന്റെ എഡിറ്റ് പേജില്‍ മാറാടും ക്രൈംബ്രാഞ്ച് അന്വേഷണവും എന്ന പേരില്‍ ഇന്നലെ ശ്രീധരന്‍പിള്ളയുടെ ലേഖനവും പ്രസിദ്ധീകരിച്ചിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം കാര്യക്ഷമമവും നീതിപൂര്‍വകവുമല്ല എന്നാണ് ലേഖനത്തിലൂടെ ശ്രീധരന്‍പിള്ള വ്യക്തമാക്കുന്നത്.

പാര്‍ട്ടിക്കുള്ളിലെ ചേരിപ്പോര് രൂക്ഷമായതിനെത്തുടര്‍ന്ന് കാസര്‍കോഡ് ജില്ലാ കമ്മിറ്റി പിരിച്ചു വിട്ടത് യോഗത്തില്‍ ചര്‍ച്ച ചെയ്തു. ക്കി. ബി.ജെ.പിയിലെ വിഭാഗീയത നിരീക്ഷിക്കാന്‍ ആര്‍.എസ്.എസ് രണ്ടംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.