എഡിറ്റര്‍
എഡിറ്റര്‍
കണ്ണൂരില്‍ ആര്‍.എസ്.എസ് സംഘം പൊലീസിനെ ആക്രമിച്ച് കൊലക്കേസ് പ്രതിയെ മോചിപ്പിച്ചു
എഡിറ്റര്‍
Friday 7th April 2017 8:54am

കണ്ണൂര്‍: മമ്പറത്തിനടുത്ത് ബിജെപി-ആര്‍.എസ്.എസ് സംഘം പൊലീസുകാരെ ആക്രമിച്ച് കൊലക്കേസ് പ്രതിയെ മോചിപ്പിച്ചു. സി.പി.ഐ.എം പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന വാളാങ്കിച്ചാലിലെ മോഹനനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രനൂബിനെയാണ് ആര്‍.എസ്.എസ് സംഘം രക്ഷപ്പെടുത്തിയത്.

പ്രനൂബിനെ പിടികൂടിയ തലശേരി സി.ഐ പ്രദീപന്‍ കണ്ണിപ്പൊയിലിനെയും സംഘത്തെയും ആക്രമിച്ചാണ് ആര്‍.എസ്.എസ് സംഘം കൊലക്കേസ് പ്രതിയെ മോചിപ്പിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറിനാണ് സംഭവം.


Don’t Miss: ‘എസ്.ബി.ഐ നിങ്ങളേക്കാള്‍ ഭേദമാണ് കൊള്ളക്കാര്‍’; ബാങ്ക് അക്കൗണ്ട് ക്യാന്‍സല്‍ ചെയ്യാന്‍ യുവാവില്‍ നിന്നും എസ്ബിഐ ഈടാക്കിയത് 575 രൂപ 


മോഹനനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രനൂബിനെ പിടികൂടാനാണ് സി.ഐയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം പടിഞ്ഞിറ്റാംമുറിയില്‍ എത്തിയത്. പ്രതികളായ പ്രേംജിത്തിനെയും സഹോദരന്‍ പ്രനൂബിനെയും പൊലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.

ഇതോടെ 25ഓളം വരുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകരെത്തി പൊലീസിനെ ആക്രമിച്ച് ഇരുവരെയും മോചിപ്പിക്കുകയായിരുന്നു. ആക്രമണത്തില്‍ സി.ഐ പ്രദീപിന്‍ കണ്ണിപ്പൊയിലിന്റെ കാലില്‍ ഇരുമ്പുവടി കൊണ്ട് അടിയേറ്റു.

പരുക്കേറ്റ സിവില്‍ പൊലീസ് ഓഫീസര്‍മാരായ പി.പി നിജേഷ്, കെ സജീവന്‍, ടി.പി സജീഷ് എന്നിവരെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisement