കോട്ടയം: ആര്‍.എസ്.എസ് വിട്ട് ഡി.വൈ.എഫ്.ഐയില്‍ ചേര്‍ന്ന യുവാക്കള്‍ക്കും കുടുംബത്തിനും നേരെ ആക്രമണം.

കോട്ടയം പൂത്തിവളപ്പില്‍ കളത്തിത്തറ ബിജുകുമാറിനും ഭാര്യ ബിന്ദുവിനും മക്കള്‍ക്കുമെതിരെയാണ് ആര്‍.എസ്.എസ് ആക്രമണം.

ബിജുകുമാര്‍, ഭാര്യ ബിന്ദു, മക്കളായ ആകാശ്, അജിത്ത്, അര്‍ച്ചന എന്നിവരെയാണ് വീട്ടില്‍ കയറി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്.

ആര്‍.എസ്.എസ് നയങ്ങളില്‍ പ്രതിഷേധിച്ച് അടുത്തിടെയായിരുന്നു ബിജുകുമാറും മക്കളായ അജിത് ആകാശ് എന്നിവര്‍ ഉള്‍പ്പെടെ ഡി.വൈ.എഫ്.ഐ അംഗത്വം സ്വീകരിച്ചത്.


Dont Missവിജയേട്ടനെ നോക്കി കുരച്ചാല്‍ ഗോതമ്പുണ്ട തിന്നേണ്ടിവരും: ഷാജഹാന്റെ അറസ്റ്റ് എല്ലാ അലവലാതികള്‍ക്കുമുള്ള മുന്നറിയിപ്പെന്നും ജയശങ്കര്‍ 


അജിത്തും ആകാശും നേരത്തെ ആര്‍.എസ്.എസിന്റെ ശാഖയില്‍ പ്രവര്‍ത്തിച്ചിരുന്നവരായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ആര്‍എസ്എസ് സംഘം ആക്രമണം നടത്തിയതെന്നാണ് കുടുംബത്തിന്റെ ആരോപണം.