എഡിറ്റര്‍
എഡിറ്റര്‍
കല്യാണ വീട്ടില്‍കയറി വരന്റെ സഹോദരനെ ആര്‍.എസ്.എസുകാര്‍ വെട്ടി
എഡിറ്റര്‍
Monday 30th January 2017 12:09pm

Murder

കയ്പമംഗലം: കല്യാണ വീട്ടില്‍ കയറി ആര്‍.എസ്.എസുകാര്‍ യുവാവിനെ വെട്ടിപ്പരിക്കേല്‍പിച്ചു. കയ്പമംഗലത്തിനടുത്ത് വഴിയമ്പം കിഴക്ക് മലയാറ്റില്‍ ക്ഷേത്രത്തിനടുത്ത് പരത്തേഴത്ത് സഗീറിന്റെ മകന്‍ റാഫിക്കാണ് (29) വെട്ടേറ്റത്. റാഫിയുടെ സഹോദരന്റെ വിവാഹത്തലേന്ന് രാത്രിയാണ് സംഭവം.

നെഞ്ചില്‍ ആഴത്തിലുള്ള മുറിവേറ്റ് ഗുരുതരാവസ്ഥയിലായ റാഫിയെ ഇടപ്പള്ളി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

റാഫിയുടെ സഹോദരനും ഡി.വൈ.എഫ്.ഐ ഭാരവാഹിയുമായ ഷെഫീഖിന്റെ വിവാഹമായിരുന്നു ഞായറാഴ്ച. വിവാഹത്തലേന്ന് രാത്രി സല്‍ക്കാരവും ഗാനമേളയും ഉണ്ടായിരുന്നു. ഇതുകഴിഞ്ഞ ശേഷം വിവാഹത്തിനെത്തിയവരെ യാത്രയയക്കാനായി പുറത്തേക്കിറങ്ങിയപ്പോഴാണ് റാഫിക്ക് വെട്ടേറ്റത്.

സംഭവവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകരും പരിസരവാസികളുമായ സുമേഷ്, ജിനോജ്, ഉണ്ണികൃഷ്ണന്‍, പ്രശാന്ത്, സജീവ് എന്നിവര്‍ക്കെതിരെ മതിലകം പൊലീസ് കേസെടുത്തു. വാളും മാരക ആയുധങ്ങളുമായി ഓട്ടോയിലാണ് അക്രമി സംഘം എത്തിയത്.

സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് മേഖലയില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. ഈ മേഖലയില്‍ ബി.ജെ.പിയും ആര്‍.എസ്.എസും സംഘര്‍ഷമുണ്ടാക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ  ആരോപിച്ചു.

ആര്‍.എസ്.എസ് ശാഖയും ആയുധ പരിശീലനവും നടക്കുന്ന മലയാറ്റില്‍ ക്ഷേത്ര ഭാഗത്തുള്ളവരാണ് ആക്രമണം നടത്തിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഈ സംഭവത്തില്‍ പ്രതിഷേധിച്ച് ഞായറാഴ്ച വൈകീട്ട് ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ ഈ ഭാഗത്ത് പ്രതിഷേധപ്രകടനം നടത്തി.

Advertisement