എഡിറ്റര്‍
എഡിറ്റര്‍
തലശേരിയില്‍ വീണ്ടും ആര്‍.എസ്.എസ് ആക്രമണം: കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം
എഡിറ്റര്‍
Monday 30th January 2017 6:07pm

con-rssതലശേരി: തലശേരിയില്‍ വീണ്ടും ആര്‍.എസ്.എസ് ആക്രമണം കോണ്‍ഗ്രസ് കുത്തുപറമ്പ് ബ്ലോക്ക് എക്‌സിക്യൂട്ടീവ് അംഗം പാട്യം കൊട്ടയോടി മുള്ളന്റവിട സുകുമാരനെ(65)യാണ് ആര്‍.എസ്.എസ്. ബി.ജെ.പി സംഘം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കഴിഞ്ഞയാഴ്ച സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി പങ്കെടുത്ത പൊതു പരിപാടിക്കു നേരെ ബോംബെറിഞ്ഞതിനു പിന്നാലെയാണ് തലശേരിയില്‍  സുകുമാരനു നേരെയും ആക്രമണം നടക്കുന്നത്.


Also read ‘കൊടിയുടെ നിറം നോക്കിയാണോ സര്‍ക്കാര്‍ നടപടിയെടുക്കുന്നത്’ സ്വാശ്രയ സമരത്തില്‍ സര്‍ക്കാരിനെതിരെ കോടതിയുടെ രൂക്ഷ വിമര്‍ശനം


റിട്ട.അധ്യാപകനായ സുകുമാരനെ ഇന്നു രാവിലെ പത്തായക്കുന്നിലെ അമൃത ബേക്കറിയില്‍ കയറിയായിരുന്ന ആറംഗസംഘം വെട്ടി പരിക്കേല്‍പ്പിച്ചത്. ഇരുകാലിന്റെയും ഇടതു കൈയ്യുടെയും എല്ലുകള്‍ വെട്ടും അടിയുമേറ്റ് തകര്‍ന്ന സുകുമാരനെ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുമ്പ് വടിയും വടിവാളുമായി ബേക്കറിയിലെത്തിയ സംഘം കടയിലുണ്ടായിരുന്ന പണവും തട്ടിയെടുത്തു. ബേ്ക്കറിയിലുണ്ടായിരുന്ന ഫ്രിഡ്ജടക്കം കട പൂര്‍ണ്ണമായും സംഘം അടിച്ചു തകര്‍ത്തു.

കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ ബേക്കറിയില്‍ സ്ഥാപിച്ച സി.സി.ടി.വി ക്യാമറ ആര്‍.എസ്.എസുകാര്‍ തകര്‍ത്തിരുന്നു. ഇതിനെതിരെ നല്‍കിയ പരാതിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനായ നിധിന്‍രാജിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ വിരോധത്തിലാണ് ഇന്നത്തെ ആക്രമണമെന്നാണ് കരുതപ്പെടുന്നത്. ഇതിനു മുന്നേയും അമൃത ബേക്കറി ആര്‍.എസ്.എസുകാര്‍ അടിച്ച് തകര്‍ത്തിരുന്നു.

പരിക്കേറ്റ സുകുമാരനെ ആശുപത്രിയില്‍ കൊണ്ടു പോകാനും ആക്രമി സംഘം അനുവദിച്ചിരുന്നില്ല. വാഹനത്തില്‍ കയറ്റാന്‍ ശ്രമിച്ചവരെ തടയുകയായിരുന്നു. അരമണിക്കൂറോളമാണ് ചോരവാര്‍ന്ന് സുകുമാരന്‍ റോഡില്‍ കിടന്നത്. ഇദേഹത്തിന്റെ അനുജന്റെ മകന്‍ എത്തിയശേഷമാണ് ആശുപത്രിയിലേക്ക് കൊണ്ടു പോയത്.

Advertisement