എഡിറ്റര്‍
എഡിറ്റര്‍
ബത്തേരിയില്‍ മാരാകയുധങ്ങളുമായി കോളനിയില്‍ കയറി ആര്‍.എസ്.എസ് അക്രമം; പിഞ്ചുകുഞ്ഞിനേയും സ്ത്രീകളേയും കമ്പികൊണ്ട് അടിച്ചു; ആശുപത്രിയില്‍ കയറിയും മര്‍ദ്ദനം
എഡിറ്റര്‍
Monday 31st July 2017 10:00am

ബത്തേരി: ഹര്‍ത്താലിന്റെ മറവില്‍ ഹിന്ദു ഐക്യവേദിയും ആര്‍.എസ്.എസും നടത്തിയ അക്രമത്തില്‍ സ്ത്രീകള്‍ക്കും പിഞ്ചുകുഞ്ഞിനും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്.

കല്ലൂര്‍ തേക്കുംപറ്റ നാല് സെന്റ് കോളനിയിലാണ് പിഞ്ചുകുഞ്ഞിനേയും സ്ത്രീകളേയും ഉള്‍പ്പെടെ കമ്പിവടികൊണ്ട് അടിച്ച് ആര്‍.എസ്.എസുകാര്‍ പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരെ പൊലീസിന്റെ സാഹയത്താല്‍ ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെ ആശുപത്രിയില്‍ കയറിയും ആര്‍.എസ്.എസുകാര്‍ മര്‍ദ്ദിച്ചതായി ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

നാല് സെന്റ് കോളനിയില്‍ ടോമി,ഷിജു, ഷിജുവിന്റെ ഭാര്യ ഡീന, ഇവരുടെ എട്ടുമാസം പ്രായമായ മകള്‍ അനുശ്രീ, ടൈറന്‍, സലാഹുദ്ദീന്‍, സഹോദരി ഫാത്തിമ, സീത, ലക്ഷ്മി എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.


Dont Miss എതിരഭിപ്രായം പറയുന്നത് രാജ്യദ്രോഹമല്ല: ദളിതര്‍ക്കും മുസ്‌ലീങ്ങള്‍ക്കും എതിരായ സംഘപരിവാര്‍ അതിക്രമത്തിനെതിരെ ആഞ്ഞടിച്ച് മോദിക്ക് സൈനികരുടെ കത്ത്


ഇന്നലെ വൈകീട്ട് 5.30 നായിരുന്നു സംഭവം. അറുപത് കുടുംബങ്ങളാണ് കല്ലൂര്‍ തേക്കുംപറ്റ കോളനിയില്‍ താമസിക്കുന്നത്. ഇവിടേക്ക് ഇരുപതോളം വരുന്ന സംഘപരിവാറുകാര്‍ മാരാകായുധങ്ങളുമായി എത്തി വീടുകള്‍ക്കുള്ളില്‍ കയറി സ്ത്രീകളടക്കമുള്ളവരെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

യാതൊരു പ്രകോപനവും കൂടാതെ പെട്ടെന്നുണ്ടായ ആക്രമണത്തില്‍ ഭയന്ന് കുട്ടികളടക്കമുള്ളവര്‍ നിലവിളിച്ചോടി. അടിയേറ്റ് വീണവരെ സംഭവസ്ഥലത്തെത്തിയ പൊലീസാണ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. പിന്തുടര്‍ന്നെത്തിയ ആര്‍.എസ്.എസുകാര്‍ ആശുപത്രിയില്‍ എത്തിയും ചിലരെ മര്‍ദ്ദിക്കുകയായിരുന്നു.

പിന്നീട് വീണ്ടും കോളനിയിലെത്തിയ ഇവര്‍ ആളുകളെ വീടുകളില്‍ നിന്ന് പുറത്താക്കുകയും ഭീകാരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ കോളനിയിലുള്ള നൗഷാദിനെ മുളകുപൊടിയെറിഞ്ഞ് ആര്‍.എസ്.എസുകാര്‍ മര്‍ദ്ദിച്ചിരുന്നു. മുഖംമൂടിയണിഞ്ഞാണ് ഇവര്‍ എത്തിയത്.

മര്‍ദ്ദനത്തില്‍ പരിക്കേറ്റ നൗഷാദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു വൈകീട്ടത്തെ ആക്രമണം. നൂല്‍പ്പുഴ പഞ്ചായത്തിലെ പതിനാലാം വാര്‍ഡിലാണ് കല്ലുമുക്ക് നാല് സെന്റ് കോളനി. കോളനിയുള്‍പ്പെടുന്ന വാര്‍ഡ് നേരത്തെ ബി.ജെ.പിയുടെ ശക്തികേന്ദ്രമായിരുന്നു. എന്നാല്‍ കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയില്‍ നിന്നും എല്‍.ഡി.എഫ് വാര്‍ഡ് പിടിച്ചെടുത്തിരുന്നു.

Advertisement