ഇന്‍ഡോര്‍: കനയ്യകുമാര്‍ നയിച്ച ലോംഗ് മാര്‍ച്ചിനുനേരെ ആര്‍.എസ്.എസ് ആക്രമണം. എ.ഐ.വൈ.എഫ്-എ.ഐ.എസ്.എഫിന്റെ നേതൃത്വത്തില്‍ സേവ് ഇന്ത്യ, ചേഞ്ച് ഇന്ത്യ മുദ്രാവാക്യമുയര്‍ത്തി നടത്തിയ മാര്‍ച്ചിനുനേരെയാണ് ആര്‍.എസ്.എസ് ആക്രമണം നടത്തിയത്.

മാര്‍ച്ചിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനം നടക്കുന്ന ആനന്ദ് മഥൂര്‍ ഹാളിനു മുമ്പിലും സംഘര്‍ഷം നടന്നു. പ്രതിഷേധവുമായി സി.പി.ഐ പ്രവര്‍ത്തകരും വന്നതോടെ ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടുന്ന സ്ഥിതിയുമുണ്ടായി.


Also Read: ‘സെല്ലുലാര്‍ ജയിലില്‍ പോകൂ അവിടെ മാര്‍ബിളില്‍ 18 കമ്യൂണിസ്റ്റുകാരുടെ പേര് കൊത്തി വെച്ചത് കാണാം; ചരിത്രം ഞങ്ങളുടേത് കൂടിയാണ് സര്‍… ‘; സീതാറാം യെച്ചൂരി, വീഡിയോ


സംഘര്‍ഷമൊഴിവാക്കാന്‍ പൊലീസ് ലാത്തി വീശി. ഹാളിനു പുറത്തുണ്ടായിരുന്ന സി.പി.ഐ, എ.ഐ.വൈ.എഫ് പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു.

ബിനോയ് വിശ്വമടക്കമുള്ള സി.പി.ഐയുടെ ദേശീയ നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വന്നിരുന്നു. പൊലീസെത്തി സംഘര്‍ഷ സാധ്യത ഒഴിവാക്കിയതിനു ശേഷം പൊതുസമ്മേളനം ആരംഭിച്ചു.