എഡിറ്റര്‍
എഡിറ്റര്‍
‘സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ഒന്നരലക്ഷം രൂപ കൈക്കൂലി വാങ്ങി’ ബി.ജെ.പി നേതാവിനെതിരെ പരാതിയുമായി ആര്‍.എസ്.എസ് മുഖ്യശിക്ഷക്
എഡിറ്റര്‍
Friday 3rd March 2017 11:13am

 

കുറ്റ്യാടി: സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ബി.ജെ.പി നേതാവ് കൈക്കൂലി വാങ്ങി ചതിച്ചെന്നാരോപിച്ച് ആര്‍.എസ്.എസ് ശാഖ മുഖ്യശിക്ഷകിന്റെ പരാതി. പാതിരിപ്പറ്റയിലെ പെയിന്റിങ് തൊഴിലാളിയുടെ മകനായ യുവാവാണ് പരാതി നല്‍കിയിരിക്കുന്നത്.

സൈന്യത്തില്‍ ജോലി ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് കുന്നുമ്മല്‍ മേഖലയിലെ ബി.ജെ.പി നേതാവ് ഒരുലക്ഷത്തി അറുപതിനായിരം രൂപ കൈക്കൂലി വാങ്ങിയശേഷം വഞ്ചിച്ചെന്നാണ് യുവാവിന്റെ പരാതി.

ഇതേത്തുടര്‍ന്ന് സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെടാന്‍ പരിശീലനം നല്‍കുന്ന സ്വകാര്യ കമ്പനിയുടെ റിക്രൂട്ട്‌മെന്റ് റാലിയില്‍ തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ബംഗളുരുവില്‍ പരിശീലനത്തിനായി 40,000രൂപ വേറെയും നല്‍കി.


Also Read: ‘ മകളേ തെറ്റു പറ്റിയത് നിനക്കാണ്, ദൈവത്തിന് മുന്നില്‍ ആദ്യം നീയായിരിക്കും കുറ്റം ഏറ്റുപറയേണ്ടി വരിക’ : കൊട്ടിയൂര്‍ പീഡന കേസിലെ ഇരയെ അധിക്ഷേപിച്ച് സണ്‍ഡേ ശാലോം മാസിക


എന്നാല്‍ തങ്ങളെ വഞ്ചിക്കുകയാണെന്ന് മനസിലാക്കിയ യുവാവ് നാട്ടിലേക്കു തിരിച്ചെത്തി ബി.ജെ.പി നാദാപുരം മണ്ഡലം കമ്മിറ്റി പരാതി നല്‍കുകയായിരുന്നെന്ന് ദേശാഭിമാനി റിപ്പോര്‍ട്ടു ചെയ്യുന്നു.

ആരോപണ വിധേയനായ നേതാവ് ബി.ജെ.പി ജില്ലാ നേതാവായതിനാല്‍ പരാതി ജില്ലാ കമ്മിറ്റിക്ക് കൈമാറിയിരുന്നു. തുടര്‍ന്ന് പരാതി പരിശോധിച്ച് നടപടിയെടുക്കാന്‍ ജില്ലാ കമ്മിറ്റിയംഗം എം.എം രാധാകൃഷ്ണനെ ചുമതലപ്പെടുത്തുകയും മധ്യസ്ഥ ചര്‍ച്ചയില്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കുകയും ചെയ്തു.

മാര്‍ച്ച് 30ന് യുവാവിന് രണ്ടുലക്ഷം രൂപ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

Advertisement