Categories

അരുന്ധതിക്കെതിരെ ആര്‍.എസ്.എസ് പ്രതിഷേധം; 5 പേര്‍ക്ക് പരിക്ക്

ഭുവനേശ്വര്‍: ഭുവനേശ്വറില്‍ അരുന്ധതി റോയ് പങ്കെടുക്കുന്ന ചടങ്ങിനിടെ ആര്‍.എസ്.എസ്-എ.ബി.വി.പി പ്രതിഷേധം. സംഘപരിവാര്‍ പ്രവര്‍ത്തകരും പരിപാടിയുടെ സംഘാടകരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. കാശ്മീരുമായി ബന്ധപ്പെട്ട് അരുന്ധതി റോയ് നടത്തിയ അടുത്തിടെ പരാമര്‍ശമാണ് പ്രതിഷേധത്തിനിടയാക്കിയത്.

അരുന്ധതി പരിപാടിയുടെ വേദിക്കരികെയെത്തിയ ഉടന്‍ തന്നെ ആര്‍.എസ്.എസ്-എ.ബി.വി.പി പ്രവര്‍ത്തകര്‍ പ്രതിഷേധമുയര്‍ത്തി രംഗത്ത് വരികയായിരുന്നു. സ്ഥലത്ത് നിന്ന് ഉടന്‍ തിരിച്ചുപോകണമെന്ന മുദ്രാവാക്യത്തോടെയും ദേശദ്രോഹിയെന്ന പ്ലക്കാര്‍ഡുയര്‍ത്തിയുമായിരുന്നു പ്രതിഷേധം.

ഞങ്ങള്‍ അരുന്ധതിക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് എ.ബി.വി.പി വ്യക്തമാക്കി. ഞങ്ങള്‍ ഈ പരിപാടിക്കെതിരെല്ല. പക്ഷെ അരുന്ധതി ഇവിടെ നിന്ന് പോകണം- എ.ബി.വി.പി സംസ്ഥാന കമ്മിറ്റി അംഗം അജയ്കുമാര്‍ പറഞ്ഞു. റോയിയുടെ പരിപാടികളിലെല്ലാം ഇത്തരത്തില്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് സംഘടനയുടെ തീരുമാനം. പ്രതിഷേധത്തെ സംഘാടകര്‍ എതിര്‍ത്തതോടെയാണ് സംഘര്‍ഷമുണ്ടായത്. ഇരു വിഭാഗവും കല്ലേറ് നടത്തി.സ്ഥലത്ത് പോലീസെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. എട്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.