കോയമ്പത്തൂര്‍: കേരളത്തില്‍ സി.പി.ഐ.എമ്മിനെ നേരിടാന്‍ ആര്‍.എസ്.എസ് പ്രമേയം. കോയമ്പത്തൂരില്‍ നടക്കുന്ന ആര്‍.എസ്.എസ് അഖിലേന്ത്യാ സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്.

സി.പി.ഐ.എം പ്രവര്‍ത്തകരെ നേരിടാന്‍ നീക്കം ശക്തമാക്കണമെന്നാണ് ആര്‍.എസ്.എസ് അഖിലേന്ത്യാ സമ്മേളനത്തില്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

സി.പി.ഐ.എമ്മിനെതിരെ രാജ്യവ്യാപക പ്രതിഷേധം ശക്തമാക്കണമെന്നും ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാ ജോഷി പ്രഖ്യാപിച്ചു. സി.പി.ഐ.എമ്മിനെതിരെ ഇക്കാലയളവില്‍ നടത്തിയ പ്രതിഷേധ സമരങ്ങളുടെ റിപ്പോര്‍ട്ടും സമ്മേളനം ചര്‍ച്ച ചെയ്തു.

കോയമ്പത്തൂരില്‍ ആരംഭിച്ച ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭയിലാണ് സി.പി.ഐ.എം പ്രവര്‍ത്തനത്തിന് എതിരെ നീക്കം ശക്തമാക്കണമെന്ന നിര്‍ദേശം പ്രധാന പ്രമേയത്തില്‍ പ്രതിപാദിക്കുന്നത്.

ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്തിന്റെ സാന്നിദ്ധ്യത്തില്‍ ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാ ജോഷിയാണ് മുഖ്യ പ്രമേയം അവതരിപ്പിച്ചത്.

ആര്‍.എസ്.എസ് ബി.ജെ.പി പ്രവര്‍ത്തകരുടെ കൊലപാകങ്ങളുമായി ബന്ധപ്പെട്ട് സി.പി.ഐ.എമ്മിന് എതിരെ രാജ്യവ്യാപക പ്രതിഷേധം ശക്തമാക്കണമെന്നാണ് ആഹ്വാനം.

കേരളത്തിന് പുറമെ ബംഗാളിലും സി.പി.ഐ.എം സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും നേരിടാന്‍ ദേശീയ തലത്തില്‍ നടപടി ശക്തമാക്കാനും പ്രതിനിധി സഭയില്‍ നിര്‍ദേശമുയര്‍ന്നു.


Dont Miss കാവി വസ്ത്രമാണ് പ്രശ്‌നമെങ്കില്‍ അത് അങ്ങു സഹിച്ചാല്‍ മതി : രാമരാജ്യം യാഥാര്‍ത്ഥ്യമാക്കുകയാണ് യോഗി ആദിത്യനാഥിന്റെ നിയോഗം: കെ. സുരേന്ദ്രന്‍ 


മാര്‍ച്ച് 21 വരെ എട്ടിമടയിലെ അമൃതവിശ്വ വിദ്യാലയ കല്പിത സര്‍വകലാശാലയുടെ ക്യാമ്പസിലാണ് സമ്മേളനം .ആര്‍.എസ്.എസ്. സര്‍സംഘചാലക് മോഹന്‍ ഭാഗവത് ഉള്‍പ്പെടെ ഉന്നതനേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

ആര്‍.എസ്.എസ്സിന്റെ സംസ്ഥാന ചുമതലയുള്ള നേതാക്കളും പരിവാര്‍ സംഘടനകളുടെ ദേശീയ നേതാക്കളും യോഗത്തിനെത്തും.വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള 400 പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തനവും വിലയിരുത്തുണ്ട്. .