എഡിറ്റര്‍
എഡിറ്റര്‍
ആര്‍.എസ്.പിക്ക് പിന്തുണയുമായി വിവിധ പാര്‍ട്ടികള്‍
എഡിറ്റര്‍
Sunday 9th March 2014 7:39pm

rsp

കോഴിക്കോട്: ഇടതുമുന്നണി വിട്ട ആര്‍.എസ്.പിക്ക് പിന്തുണയുമായി വിവിധ പാര്‍ട്ടികള്‍ രംഗത്തെത്തി.

ഇനി ഇടതുമുന്നണിയിലേക്കില്ലെന്ന് ആര്‍.എസ്.പി നിലപാട് വ്യക്തമാക്കിയതോടെയാണ് മുസ്ലിം ലീഗും ആര്‍.എം.പിയുമടക്കമുള്ള പാര്‍ട്ടികള്‍ അവര്‍ക്ക് പിന്തുണ അറിയിച്ചിരിക്കുന്നത്.

ആര്‍.എസ്.പിയോട് മുസ്ലിം ലീഗിന് എതിര്‍പ്പില്ലെന്നാണ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞത്. ആര്‍.എസ്.പി, യു.ഡി.എഫിലേക്ക് വരുന്നതില്‍ സന്തോഷമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇക്കാര്യം യുഡിഎഫില്‍ ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി.

ആര്‍.എസ്.പിയെ എടുക്കുന്ന കാര്യത്തില്‍ യു.ഡി.എഫില്‍ തത്വത്തില്‍ ധാരണയായിട്ടുണ്ടെന്നും എന്നാല്‍ ഇതു സംബന്ധിച്ച് തീരുമാനമെടുക്കുന്നതിന് മുമ്പായി മുന്നണിയുടെ അനുവാദം വേണമെന്നുമാണ് ഉമ്മന്‍ചാണ്ടിയും പറയുന്നത്.

ആര്‍.എസ്.പിയെ എടുക്കുന്ന കാര്യത്തില്‍ യു.ഡി.എഫ് ചൊവ്വാഴ്ച തീരുമാനമെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

അതേസമയം ആര്‍.എസ്.പിക്ക് പിന്തുണ നല്‍കുമെന്ന് ആര്‍.എം.പിയും നയം വ്യക്തമാക്കി. ആര്‍.എസ്.പി ഒറ്റക്ക് മത്സരിക്കുന്ന എല്ലാ മണ്ഡലങ്ങളിലും ആര്‍.എം.പി പിന്തുണ നല്‍കുമെന്നാണ് റെവലൂഷ്യനറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് കെ.കെ. രമ പറഞ്ഞിരിക്കുന്നത്.

Advertisement