തിരുവനന്തപുരം: എല്‍ ഡി എഫ് യോഗത്തില്‍ ടി ജെ ചന്ദ്രചൂഡന് വേണ്ടി സീറ്റ് ചോദിച്ചിരുന്നില്ലെന്ന് ആര്‍ എസ് പി നേതാന് വി പി രാമകൃഷ്ണപ്പിള്ള. ആര്‍ എസ് പിക്ക് സീറ്റ് വേണമെന്നാണ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

സീറ്റ് ലഭിച്ചശേഷം സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കലാണ് ആര്‍ എസ് പിയുടെ ശൈലി. യു ഡി എഫിലേക്ക് പോകുന്നകാര്യം ആലോചിച്ചിട്ടില്ല. ഇതിലും മോശമായ സ്ഥിതി ഉണ്ടായപ്പോഴും എല്‍ ഡി എഫില്‍ തുടര്‍ന്നവരാണ് തങ്ങളെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചന്ദ്രചൂഡന് സീറ്റ് നല്‍കണമെന്ന് ആര്‍ എസ് പിയും സി പി ഐ യും യോഗത്തില്‍ ആവശ്യപ്പെട്ടുവെന്നായിരുന്നു മാധ്യമ റിപ്പോര്‍ട്ടുകള്‍.