എഡിറ്റര്‍
എഡിറ്റര്‍
തീരുമാനത്തിലുറച്ച് ആര്‍.എസ്.പി; അനുനയ ശ്രമങ്ങളുമായി സി.പി.ഐ.എം കേന്ദ്രനേതൃത്വം
എഡിറ്റര്‍
Sunday 9th March 2014 4:52pm

aa-azeez-rsp

കൊല്ലം: ഇനി ദേശീയ നേതൃത്വം പറഞ്ഞാലും ഇടതുമുന്നണിയിലേക്കില്ലെന്ന് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്. കൊല്ലം സീറ്റ് തന്നെ നല്‍കാമെന്ന് പറഞ്ഞാലും തീരുമാനം പുനഃപരിശോധിക്കുന്ന പ്രശ്‌നമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എപ്പോഴും നിലപാട് മാറ്റുന്ന പാര്‍ട്ടിയല്ല ആര്‍.എസ്.പിയെന്നും ഇനിയും അവഹേളിതരാവാന്‍ തങ്ങള്‍ ഒരുക്കമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സീറ്റ് വേണമെന്നു മുന്‍പു രണ്ടുതവണ തങ്ങള്‍ ആവശ്യപ്പെട്ടപ്പോഴും അംഗീകരിച്ചില്ലെന്നും എ.എ. അസീസ് കുറ്റപ്പെടുത്തി.

കൊല്ലത്ത് ആര് പിന്തുണ നല്‍കിയാലും സ്വീകരിക്കുമെന്ന നിലപാടിലാണ് ആര്‍.എസ്.പി ഇപ്പോഴുള്ളത്.

അതേസമയം ആര്‍.എസ്.പി മുന്നണിയില്‍ തിരിച്ചെത്തിയാല്‍ കൊല്ലം സീറ്റ് നല്‍കുന്നത് പരിഗണിക്കാമെന്ന നിലപാടിലാണ് സി.പി.ഐ.എം. എല്‍.ഡി.എഫ് യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനം എടുത്തത്. സിറ്റിംഗ് സീറ്റിലൊഴികെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ലെന്നും സി.പി.ഐ.എം അറിയിച്ചു.

എന്നാല്‍ ആര്‍.എസ്.പി മുന്നണി വിട്ടത് ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് വി.എസ്. അച്യുതാനന്ദന്‍ പ്രതികരിച്ചു.

 

Advertisement